---
title: "ആധാർ - വോട്ടർ പട്ടിക ബന്ധിപ്പിക്കൽ:  ബിഎൽ ഒമാർ വീട്ടിലെത്തി സഹായിക്കും"
english_title: "Aadhaar - voter list linking: BL Omar will help at home"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64820/aadhaar-voter-list-linking-bl-omar-will-help-at-home"
published_at: "2022-08-29T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c4eceb4eb9_1661750958054.jpg"
keywords: []
---

# ആധാർ - വോട്ടർ പട്ടിക ബന്ധിപ്പിക്കൽ:  ബിഎൽ ഒമാർ വീട്ടിലെത്തി സഹായിക്കും

> **Lead Summary:** ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കുന്നതിന് സഹായിക്കാനും ജനങ്ങളുടെ സംശയം തീർക്കാനും ബൂത്ത് ലെവൽ ഓഫീസർമാർ ഇനി വീടുകളിൽ എത്തും. ഓൺലൈൻ വഴി ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ബൂത്ത് ലെവൽ ഓഫീസർമാരെ ആശ്രയിക്കാം. 

## Article Content

ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കുന്നതിന് സഹായിക്കാനും ജനങ്ങളുടെ സംശയം തീർക്കാനും ബൂത്ത് ലെവൽ ഓഫീസർമാർ ഇനി വീടുകളിൽ എത്തും. ഓൺലൈൻ വഴി ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ബൂത്ത് ലെവൽ ഓഫീസർമാരെ ആശ്രയിക്കാം. 

വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നതിനായി ആധാർ നമ്പറും വോട്ടർ ഐഡി നമ്പറുമാണ് ആവശ്യം. ആളുകൾക്ക് സ്വന്തം നിലയിലും ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെല്പ് ലൈൻ ആപ്പ് വഴിയോ ഫോം 6 ബി പൂരിപ്പിച്ചും ആധാർ ലിങ്ക് ചെയ്യാം. ഇതിനായി എല്ലാ കളക്ടറേറ്റുകളും താലൂക്ക് ഓഫീസുകളും ഹെൽപ്പ് ഡെസുകളും ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64820/aadhaar-voter-list-linking-bl-omar-will-help-at-home)