---
title: "തമിഴ്നാട്ടിൽ റെക്കോർഡ് സ്ക്രീനുമായി പൃഥ്വിരാജ്-അൽഫോൺസ് ചിത്രം ഗോൾഡ്"
english_title: "Prithviraj alfons movie gold "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64826/prithviraj-alfons-movie-gold"
published_at: "2022-08-29T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c54dbc915d_IMG_20220829_111508.jpg"
keywords: []
---

# തമിഴ്നാട്ടിൽ റെക്കോർഡ് സ്ക്രീനുമായി പൃഥ്വിരാജ്-അൽഫോൺസ് ചിത്രം ഗോൾഡ്

> **Lead Summary:** അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രൊഡക്ഷനിൽ ഓണം റിലീസിനായി ഒരുങ്ങുന്ന ഗോൾഡ് തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ സ്ക്രീൻ കിട്ടുന്ന മലയാളം ചിത്രമായി മാറി.

## Article Content

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രൊഡക്ഷനിൽ ഓണം റിലീസിനായി ഒരുങ്ങുന്ന ഗോൾഡ് തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ സ്ക്രീൻ കിട്ടുന്ന മലയാളം ചിത്രമായി മാറി.

 നിവിൻ പോളി നായകനായി എത്തിയ അൽഫോൺസ് പുത്രൻ ചിത്രം പ്രേമം തമിഴ്നാട്ടിൽ വലിയ വിജയമായിരുന്നു. അതുകൊണ്ടുതന്നെ അൽഫോൺസ് പുത്തൻ എന്ന സംവിധായകനെ തമിഴ്നാടുകളിൽ വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. പൃഥ്വിരാജ് സുകുമാരൻ കൂടാതെ ലേഡീസ് സൂപ്പർസ്റ്റാർ നയൻതാര, ലാലു അലക്സ്, ചെമ്പൻ വിനോദ്, അജ്മൽ അമീർ, സുധീഷ് തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡെയ്ഞ്ചർ ജോഷി എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64826/prithviraj-alfons-movie-gold)