---
title: "മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന"
english_title: "Rtpcr test kannur oct 22"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6485/rtpcr-test-kannur-oct-22"
published_at: "2021-10-22T07:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61721893a04c4_images - 2021-10-19T063754.481.jpeg"
keywords: []
---

# മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

> **Lead Summary:** **കണ്ണൂർ : **ജില്ലയില്‍ വെള്ളി(ഒക്ടോബര്‍ 22) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

## Article Content

**കണ്ണൂർ : **ജില്ലയില്‍ വെള്ളി(ഒക്ടോബര്‍ 22) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പെരിങ്ങോം താലൂക്ക് ആശുപത്രി (ഓള്‍ഡ് ബില്‍ഡിങ്ങ് ), ആലക്കോട് കമ്മ്യൂണിറ്റി ഹാള്‍, പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും കുത്തുപറമ്പ് താലൂക്ക് ആശുപത്രി, പേരാവൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും

കമ്മ്യൂണിറ്റി ഹാള്‍ മലപ്പട്ടം, ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രം, പുന്നോല്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് വരെയും

പെരുവയല്‍ ചര്‍ച്ച് ഹാള്‍ ഉച്ചക്ക് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയും അയിത്തറ മമ്പറം ഹയര്‍ സെക്കന്ററി സ്‌കൂള്‍, കേളകം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രണ്ട് മുതല്‍ നാല് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6485/rtpcr-test-kannur-oct-22)