---
title: "36 -ാമത് ദേശീയ ഗെയിംസ് ചാമ്പ്യൻഷിപ്പ് അമ്പെയ്ത്തിൽ പേരാവൂരിൽ നിന്ന് രണ്ടുപേർ "
english_title: "Two from Peravoor in 36th National Games Championship Archery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64881/two-from-peravoor-in-36th-national-games-championship-archery"
published_at: "2022-08-29T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c73e75f038_Picsart_22-08-29_13-30-13-656.jpg"
keywords: []
---

# 36 -ാമത് ദേശീയ ഗെയിംസ് ചാമ്പ്യൻഷിപ്പ് അമ്പെയ്ത്തിൽ പേരാവൂരിൽ നിന്ന് രണ്ടുപേർ 

> **Lead Summary:** പേരാവൂർ : 36 -ാമത് ദേശീയ ഗെയിംസ് ചാമ്പ്യൻഷിപ്പ് അമ്പെയ്ത്ത് വിഭാഗത്തിൽ പേരാവൂർ മേഖലയിൽനിന്ന് രണ്ടുപേരെ തിരഞ്ഞെടുത്തു . സീനിയർ ഇന്ത്യൻ റൗണ്ട് പുരുഷ വിഭാഗത്തിൽ മുഴക്കുന്ന് എടത്തൊട്ടിയിലെ ദശരഥ് രാജഗോപാലും സീനിയർ ഇന്ത്യൻ റൗണ്ട് വനിതാ വിഭാഗത്തിൽ കൊട്ടിയൂർ പാൽച്ചുരത്തെ 15 വയസ്സുകാരി ആർച്ച രാജനുമാണ് തിരഞ്ഞെടുക്കപ്പെട്ടത് .

## Article Content

പേരാവൂർ : 36 -ാമത് ദേശീയ ഗെയിംസ് ചാമ്പ്യൻഷിപ്പ് അമ്പെയ്ത്ത് വിഭാഗത്തിൽ പേരാവൂർ മേഖലയിൽനിന്ന് രണ്ടുപേരെ തിരഞ്ഞെടുത്തു . സീനിയർ ഇന്ത്യൻ റൗണ്ട് പുരുഷ വിഭാഗത്തിൽ മുഴക്കുന്ന് എടത്തൊട്ടിയിലെ ദശരഥ് രാജഗോപാലും സീനിയർ ഇന്ത്യൻ റൗണ്ട് വനിതാ വിഭാഗത്തിൽ കൊട്ടിയൂർ പാൽച്ചുരത്തെ 15 വയസ്സുകാരി ആർച്ച രാജനുമാണ് തിരഞ്ഞെടുക്കപ്പെട്ടത് .

എടത്തൊട്ടിയിലെ കെ.വി. രാജഗോപാലിന്റെയും സീമയുടെയും മകനാണ് ദശരഥ് രാജഗോപാൽ . പാൽച്ചുരം ഇടമന രാജന്റെയും ബിന്ദുവിന്റെയും മകളാണ് ആർച്ച . അഹമ്മാദാബാദിൽ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ ഏഴുവരെയാണ് അമ്പെയ്ത്ത് മത്സരം നടക്കുകയെന്ന് ആർച്ചറി അസോസിയേഷൻ ജില്ലാ സെക്രട്ടറി തങ്കച്ചൻ കോക്കാട്ട് പറഞ്ഞു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64881/two-from-peravoor-in-36th-national-games-championship-archery)