അതിദരിദ്രരെ കണ്ടെത്തല്‍: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

അതിദരിദ്രരെ കണ്ടെത്തല്‍: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി
Oct 22, 2021 08:18 AM | By Niranjana

കണ്ണൂർ:  സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ മുഖ്യചുമതല വഹിക്കുന്ന നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി.


തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരായ വിഇഒമാര്‍, നഗരസഭകളിലുളള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി, എന്നിവരാണ് നോഡല്‍ ഓഫീസര്‍ ചുമതല വഹിക്കുന്നവര്‍. തളിപ്പറമ്പ ഇടിസിയില്‍ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം ദിവസം കണ്ണൂര്‍, എടക്കാട്, പേരാവൂര്‍, ഇരിട്ടി ബ്ലോക്ക് പരിധിയിലുളള പഞ്ചായത്തുകളിലെ സെക്രട്ടറിമാരും, വിഇഒ മാരും, ആന്തൂര്‍, കൂത്തുപറമ്പ, പാനൂര്‍ നഗരസഭകളിലെ സെക്രട്ടറിമാരും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയും, ഡെപ്യൂട്ടി സെക്രട്ടറിയുമാണ് പരിശീലനത്തില്‍ പങ്കെടുത്തത്. മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുളളവര്‍ക്കുളള പരിശീലനം 22,23 തിയ്യതികളില്‍ നടക്കും.

ജില്ലാ നോഡല്‍ ഓഫീസറായ പിഎയു പ്രൊജക്ട് ഡയറക്ടര്‍ ടൈനി സൂസന്‍ ജോണ്‍ അധ്യക്ഷയായി. വിവിധ വിഷയങ്ങളില്‍ പി പി ദാമോദരന്‍, വി കെ പ്രകാശിനി, രവീന്ദ്രന്‍ തൊടീക്കളം, രത്‌നാകരന്‍ പിണറായി, ഷീല , പി പി സുകുമാരന്‍ എന്നിവര്‍ ക്ലാസെടുത്തു. ഇടിസി പ്രിന്‍സിപ്പല്‍ പി സുരേന്ദ്രന്‍, ഇ രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.

Detection of the extremely poor: Training of officers

Next TV

Related Stories
വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

Nov 28, 2021 10:05 AM

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

വാക്സീൻ എടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

Nov 28, 2021 09:56 AM

പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ നിയമനിർമ്മാണ...

Read More >>
വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

Nov 28, 2021 09:51 AM

വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

ചട്ടങ്ങളിലെ നിബന്ധനകൾ യഥാർത്ഥ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസമാകുന്നുവെന്ന് സർക്കാരിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ്...

Read More >>
ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

Nov 28, 2021 09:43 AM

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും...

Read More >>
എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

Nov 28, 2021 09:39 AM

എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്-മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് ഡിസംബര്‍ ഒന്ന് എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് എയ്ഡ്‌സ് ദിന വാരാചരണം...

Read More >>
മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

Nov 28, 2021 09:30 AM

മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

ഇരിട്ടി :കണ്ണൂര്‍ ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള അന്തര്‍സംസ്ഥാന പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം...

Read More >>
Top Stories