---
title: "സൈറസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ സൗജന്യ സ്പോർട്സ് ഇഞ്ചുറി എന്ന ആർത്രോസ്കോപ്പിക്ക് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Iritty syrus sky Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64910/iritty-syrus-sky-hospital"
published_at: "2022-08-29T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c87a36c9e5_Picsart_22-08-29_15-02-02-845.jpg"
keywords: []
---

# സൈറസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ സൗജന്യ സ്പോർട്സ് ഇഞ്ചുറി എന്ന ആർത്രോസ്കോപ്പിക്ക് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി :** സൈറസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ സൗജന്യ സ്പോർട്സ് ഇഞ്ചുറി എന്ന ആർത്രോസ്കോപ്പിക്ക് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**ഇരിട്ടി :** സൈറസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ സൗജന്യ സ്പോർട്സ് ഇഞ്ചുറി എന്ന ആർത്രോസ്കോപ്പിക്ക് ക്യാമ്പ് സംഘടിപ്പിച്ചു.

 പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് കെയർ ഗ്രൂപ്പ് മാനേജിഗ് ഡയറക്ടർ ഡോക്ടർ സൈനുൽ അബ്ദീൻ അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം എം നജീബ് മുഖ്യാതിഥിയായി. റിട്ടേർഡ്  പോലീസ് ഓഫീസർ എം സി കുട്ടി അച്ഛനെ ചടങ്ങിൽ ആദരിച്ചു. മുൻ ഫുട്ബോൾ താരം സിയാസ്, ഡോക്ടർ ആന്റോ ജോസ്, കെ നാരായണൻ, നിവേദ്യ, ടിന്റു ജിമ്മി, ക്രിസ്റ്റിൻ വർഗീസ്, റഹ്മത്ത് ജലാൽ, കബീൽ കെഎൽ, ജോൺ ജോർജ് എന്നിവർ സംസാരിച്ചു, ഡോക്ടർ ജിനാഷ് ടി പി, ഡോക്ടർ ഇനാസ് ഇസ്മായിൽ, ഡോക്ടർ ഹസീബ് മുക്തർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഫിസിയോതെറാപ്പിസ്റ്റ് അമൽ സെബാസ്റ്റ്യൻ ഓറിയന്റേഷൻ ക്ലാസിന് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64910/iritty-syrus-sky-hospital)