---
title: "പാക്കിസ്ഥാനെ പഞ്ഞിക്കിട്ട് പാണ്ട്യയുടെ   ഒന്നൊന്നര നിൽപ്പ് ; കളി പറഞ്ഞ് ട്രോളന്മാര്‍"
english_title: "India vs Pakistan Asia cup"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64913/india-vs-pakistan-asia-cup"
published_at: "2022-08-29T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c8b1102a47_Screenshot_2022-08-29-15-16-34-458_com.facebook.katana.jpg"
keywords: []
---

# പാക്കിസ്ഥാനെ പഞ്ഞിക്കിട്ട് പാണ്ട്യയുടെ   ഒന്നൊന്നര നിൽപ്പ് ; കളി പറഞ്ഞ് ട്രോളന്മാര്‍

> **Lead Summary:** ഇന്നലെ വൈകീട്ടായിരുന്നു ആ പോരാട്ടം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് കളി ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് കളിയാരാധകരെയും ക്രിക്കറ്റിനെ കുറിച്ച് ധാരണയില്ലാത്തവരെയും ടിവിയുടെ ലൈവ് സ്ട്രിമിങ്ങിന് മുന്നില്‍ പിടിച്ചിരുത്തും.

## Article Content

ഇന്നലെ വൈകീട്ടായിരുന്നു ആ പോരാട്ടം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് കളി ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് കളിയാരാധകരെയും ക്രിക്കറ്റിനെ കുറിച്ച് ധാരണയില്ലാത്തവരെയും ടിവിയുടെ ലൈവ് സ്ട്രിമിങ്ങിന് മുന്നില്‍ പിടിച്ചിരുത്തും.

അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള അകല്‍ച്ച കളിക്കളത്തിലേക്കും പടരും. ഓരോ ബോളിലും ആരാധകര്‍ ഒരായിരം പ്രാര്‍ത്ഥനകള്‍ നിറയ്ക്കും. ഇന്നലെയും ഇന്ത്യാ-പാക് ക്രിക്കറ്റ് കളി പതിവ് തെറ്റിച്ചില്ല. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ബാബര്‍ അസമിന്‍റെ നേത‍ൃത്വത്തില്‍ പാക് ക്രിക്കറ്റ് ടീമും ഇന്നലെ ദുബായില്‍ ഏറ്റുമുട്ടി.

ഇന്ത്യയുടെ ഷോട്ട് ബോളില്‍ പാക് പട ആടിയുലഞ്ഞു. ഒടുവില്‍ രണ്ട് ബോളുകള്‍ മാത്രം അവശേഷിക്കേ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയം കണ്ടു. കളി കഴിഞ്ഞതോടെ ട്രോളന്മാര്‍ രംഗത്തെത്തി. ക്രിക്കറ്റ് മാത്രമായിരുന്നില്ല ട്രോളന്മാര്‍ ശ്രദ്ധിച്ചത്. ക്രിക്കറ്റ് മുമ്പ് വീടികളിലെ കളികാണാനുള്ള തത്രപാട് മുതല്‍ കളിക്ക് ശേഷം ഓരോ കളിക്കാരെയും വിലയിരുത്തിയും ട്രോളുകള്‍ ഇറങ്ങി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64913/india-vs-pakistan-asia-cup)