---
title: "പോപ് ലോകത്തെ ഒരേയൊരു ചക്രവർത്തി, എംജെ -യുടെ കസേര ഇന്നും ശൂന്യമാണ്"
english_title: "Michael Jackson dancer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64917/michael-jackson-dancer"
published_at: "2022-08-29T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c8c256d67a_Screenshot_2022-08-29-15-21-23-247_com.facebook.katana.jpg"
keywords: []
---

# പോപ് ലോകത്തെ ഒരേയൊരു ചക്രവർത്തി, എംജെ -യുടെ കസേര ഇന്നും ശൂന്യമാണ്

> **Lead Summary:** പോപ് ലോകത്തെ ഒരേയൊരു ചക്രവർത്തിയുടെ ജന്മദിനമാണിന്ന്. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ 6 എന്നും 4 എന്നുമുള്ള രണ്ട് മെഴുകുതിരികളിലെ നാളം ഈതിക്കെടുത്തി ഹാപ്പി ബർത്ത്ഡേ പാട്ടിനൊപ്പം കാലനക്കി തല വെട്ടിച്ച് ആഘോഷിച്ചേനെ മൈക്കൽ ജാക്സൺ. താൻ ബാക്കിയാക്കിയ ചക്രവർത്തിക്കസേര ഇപ്പോഴും പുതിയ ഉടമസ്ഥനെ കാത്തിരിക്കുന്നതു കണ്ടിട്ട് സന്തോഷിച്ചേനെ എംജെ. ആശങ്ക ബാക്കിയാക്കിയ യുക്രൈൻ പ്രദേശത്തെ നോക്കി ഒന്നുകൂടി ഹീൽ ദ വേൾഡ് മൂളിയേനെ.

## Article Content

പോപ് ലോകത്തെ ഒരേയൊരു ചക്രവർത്തിയുടെ ജന്മദിനമാണിന്ന്. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ 6 എന്നും 4 എന്നുമുള്ള രണ്ട് മെഴുകുതിരികളിലെ നാളം ഈതിക്കെടുത്തി ഹാപ്പി ബർത്ത്ഡേ പാട്ടിനൊപ്പം കാലനക്കി തല വെട്ടിച്ച് ആഘോഷിച്ചേനെ മൈക്കൽ ജാക്സൺ. താൻ ബാക്കിയാക്കിയ ചക്രവർത്തിക്കസേര ഇപ്പോഴും പുതിയ ഉടമസ്ഥനെ കാത്തിരിക്കുന്നതു കണ്ടിട്ട് സന്തോഷിച്ചേനെ എംജെ. ആശങ്ക ബാക്കിയാക്കിയ യുക്രൈൻ പ്രദേശത്തെ നോക്കി ഒന്നുകൂടി ഹീൽ ദ വേൾഡ് മൂളിയേനെ.

നാല് പതിറ്റാണ്ട് നീല കലാജീവിതം ജാക്സൺ തുടങ്ങിയത് സഹോദരങ്ങളുടെ ഒപ്പമാണ്. ജാക്സൺ 5 -ലെ ഇളയവൻ കാണികളുടെ പ്രിയങ്കരനായിരുന്നു. 1978 -ല്‍ മ്യൂസിക് പ്രൊഡ്യൂസര്‍ ക്വിന്‍സി ജോണ്‍സിനെ കണ്ടുമുട്ടുന്നതാണ് വഴിത്തിരിവായത്. ആ നാൽക്കവലയിൽ വെച്ച് ജാക്സൺ ഒറ്റക്ക് നടന്നു തുടങ്ങുന്നു. ക്വിൻസിയുമായി ചേർന്നുള്ള ജാക്സന്റെ ത്രില്ലർ എന്ന ആൽബം അതുവരെയുള്ള മ്യൂസിക് വീഡിയോകളുടേയും പാട്ടുകളുടേയും എല്ലാം ശീലങ്ങൾ മാറ്റിമറിച്ചു. ആൽബത്തിലെ ബീറ്റ് ഇറ്റ്, വിജയത്തിന്റെ കാര്യത്തിൽ പേര് സാർത്ഥകമാക്കി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64917/michael-jackson-dancer)