---
title: "നെഹ്‌റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ച പിണറായി വിജയന്റെ തൊലിക്കട്ടി സമ്മതിക്കണം: കെ. സുധാകരൻ"
english_title: "Nehru Trophy Boat Race"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64919/nehru-trophy-boat-race"
published_at: "2022-08-29T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c8e94f0bf0_Picsart_22-08-29_15-20-44-945.jpg"
keywords: []
---

# നെഹ്‌റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ച പിണറായി വിജയന്റെ തൊലിക്കട്ടി സമ്മതിക്കണം: കെ. സുധാകരൻ

> **Lead Summary:** കണ്ണൂർ :നെഹ്‌റു ട്രോഫി വള്ളം കളിക്ക് അമിത് ഷായെ വിളിച്ച സർക്കാർ നടപടിക്കെതിരെ അതിരൂക്ഷമായാണ് കെ. സുധാകരൻ വിമർശിച്ചത് .പിണറായിക്ക് ഒരു തരി പോലും അഭിമാന ബോധമില്ല. കാര്യം നടക്കാൻ പിണറായി വിജയൻ ആരുടെ കാലും പിടിക്കും ആരുടെ കാലും നക്കുമെന്നും സുധാകരൻ വിമർശിച്ചു.

## Article Content

കണ്ണൂർ :നെഹ്‌റു ട്രോഫി വള്ളം കളിക്ക് അമിത് ഷായെ വിളിച്ച സർക്കാർ നടപടിക്കെതിരെ അതിരൂക്ഷമായാണ് കെ. സുധാകരൻ വിമർശിച്ചത് .പിണറായിക്ക് ഒരു തരി പോലും അഭിമാന ബോധമില്ല. കാര്യം നടക്കാൻ പിണറായി വിജയൻ ആരുടെ കാലും പിടിക്കും ആരുടെ കാലും നക്കുമെന്നും സുധാകരൻ വിമർശിച്ചു.

ആർക്ക് വേണ്ടിയാണ് ലാവലിൻ കേസ് 30 തവണ മാറ്റിവെച്ചത് എന്നും അമിത് ഷായെ വള്ളം കളിക്ക് ക്ഷണിക്കാൻ പിണറായിക്ക് നാണമില്ലേയെന്നും സുധാകരൻ ചോദിച്ചു. സർവകലാശാലകളിലെ അനധികൃധ നിയമനങ്ങളെ നിയമപരമായും നേരിടും .ഗവർണർ പ്രതിപക്ഷ നിലപാടുകളെ സഹായിക്കാനുണ്ട്.

ഗവർണറെ ചൊൽപ്പടിക്ക് നിർത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും സുധാകരൻ വ്യക്തമാക്കി. ദേശീയ തലത്തിലെ പുതിയ നേതൃത്വം അവശ്യമെന്നും പരിഗണിക്കുന്നില്ല എന്ന വാദം തെറ്റാണ് പുതിയ നേതൃത്വം വരണമെന്നത് പ്രവർത്തകരുടെ അഗ്രഹമെന്നും കോൺഗ്രസിൽ ആർക്കും മത്സരിക്കാമെന്നും സുധാകരൻ കുട്ടി ചേർത്തു. കണ്ണൂരിരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64919/nehru-trophy-boat-race)