---
title: "100 പാക്കറ്റ് കഞ്ചാവുമായി അസം സ്വദേശി പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64923/arrested"
published_at: "2022-08-29T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c966e89ee4_PicsArt_08-29-04.04.14.jpg"
keywords: []
---

# 100 പാക്കറ്റ് കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

> **Lead Summary:** 100 പാക്കറ്റ് കഞ്ചാവുമായി അസം സ്വദേശി പിടിയിൽ.തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫും സംഘവും ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് - മന്ന ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ വെച്ച് 100 പാക്കറ്റുകളിലാക്കി വില്ലനക്ക് സൂക്ഷിച്ചു വച്ച 1.250 കിലോഗ്രാം കഞ്ചാവ് സഹിതം അസം സ്വദേശി റജബുൽ ഹഖ് എന്നയാളെ അറസ്റ്റ് ചെയ്തു .

## Article Content

100 പാക്കറ്റ് കഞ്ചാവുമായി അസം സ്വദേശി പിടിയിൽ.തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫും സംഘവും ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് - മന്ന ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ വെച്ച് 100 പാക്കറ്റുകളിലാക്കി വില്ലനക്ക് സൂക്ഷിച്ചു വച്ച 1.250 കിലോഗ്രാം കഞ്ചാവ് സഹിതം അസം സ്വദേശി റജബുൽ ഹഖ് എന്നയാളെ അറസ്റ്റ് ചെയ്തു .

ഇയാൾക്കെതിരെ എൻ.ഡി.പി എസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട് . സിവിൽ എക്സൈസ് ഓഫീസർമാരായ കെ ശരത്ത് , കെ വിനേഷ് , കെ വി ഷൈജു, പി ആർ വിനീത്, ഡ്രൈവർ പി വി അജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64923/arrested)