---
title: "ചൊക്ലി മേക്കുന്നിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു: അപകടത്തിൽ ഡ്രൈവർക്ക് പരിക്ക് "
english_title: "Buses collide in Chokli Mekunn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64927/buses-collide-in-chokli-mekunn"
published_at: "2022-08-29T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c96bedad59_Picsart_22-08-29_16-01-10-512.jpg"
keywords: []
---

# ചൊക്ലി മേക്കുന്നിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു: അപകടത്തിൽ ഡ്രൈവർക്ക് പരിക്ക് 

> **Lead Summary:** ചൊക്ലി: മേക്കുന്നിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. മേക്കുന്നു കണ്ടോത്ത് മുക്കിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. 12 മണിക്കാണ് സംഭവം.തലശ്ശേരി ഭാഗത്തുനിന്ന് വന്ന കരിയാട് മീനു KL 58 AB 3381 നമ്പർ ബസ്സിന്റെ പിൻ ഭാഗം കടവത്തൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന KL 13 AG 7299 ശ്രീരാം ബസ്സിന്റെ മുൻഭാഗത്ത് ഇടിക്കുകയാണ് ഉണ്ടായത്.

## Article Content

ചൊക്ലി: മേക്കുന്നിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. മേക്കുന്നു കണ്ടോത്ത് മുക്കിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. 12 മണിക്കാണ് സംഭവം.തലശ്ശേരി ഭാഗത്തുനിന്ന് വന്ന കരിയാട് മീനു KL 58 AB 3381 നമ്പർ ബസ്സിന്റെ പിൻ ഭാഗം കടവത്തൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന KL 13 AG 7299 ശ്രീരാം ബസ്സിന്റെ മുൻഭാഗത്ത് ഇടിക്കുകയാണ് ഉണ്ടായത്.

ശ്രീരാം ബസ് ഡ്രൈവർ മഹേഷിന് പരിക്കേറ്റു.പരിക്കുപറ്റിയ മറ്റു രണ്ടു സ്ത്രീകളെ ചൊക്ലി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിയാട് മീനു ബസ്സ് അമിത വേഗതയിലാണ് വന്നതെന്ന് നാട്ടുകാർ പറഞ്ഞു.ചൊക്ലി പോലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64927/buses-collide-in-chokli-mekunn)