---
title: "ഭരണപ്രതിസന്ധിയിലായ ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് പി ടി എ "
english_title: "Administration difficulties in iritty higher secondry school government want to protect says pta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6493/administration-difficulties-in-iritty-higher-secondry-school-government-want-to-protect-says-pta"
published_at: "2021-10-22T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61722c16afad3_IMG-20211022-WA0002.jpg"
keywords: []
---

# ഭരണപ്രതിസന്ധിയിലായ ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് പി ടി എ 

> **Lead Summary:** ഇരിട്ടി : സ്കൂൾ ഭരണസമിതി അംഗങ്ങൾ തമ്മിലുള്ള നിയമതർക്കത്തെ തുടർന്ന് വർഷങ്ങളായി ഭരണപ്രതിസന്ധിയിലായ ഇരിട്ടി ഹയർ സെകൻഡറി സ്കൂൾ സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് പി.ടി.എ. യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാ സമന്ത്രി, പൊതുവിദ്യാഭ്യസ ഡയറക്ടർ, കളക്ടർ എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.

## Article Content

ഇരിട്ടി : സ്കൂൾ ഭരണസമിതി അംഗങ്ങൾ തമ്മിലുള്ള നിയമതർക്കത്തെ തുടർന്ന് വർഷങ്ങളായി ഭരണപ്രതിസന്ധിയിലായ ഇരിട്ടി ഹയർ സെകൻഡറി സ്കൂൾ സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് പി.ടി.എ. യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാ സമന്ത്രി, പൊതുവിദ്യാഭ്യസ ഡയറക്ടർ, കളക്ടർ എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.

പ്രസിഡൻറ് സന്തോഷ് കോയിറ്റി അധ്യക്ഷനായിരുന്നു. നഗരസഭാ കൗൺസിലർമാരായ പി.പി.ജയലക്ഷമി, കെ.നന്ദനൻ, പ്രിൻസിപ്പൽ കെ.ഇ.ശ്രീജ, പ്രഥമാധ്യാപകൻ എം. ബാബു, കെ.പി.രാമകൃഷ്ണൻ, പി.വി.രഞ്ചിത്ത്, അസീസ് പാലക്കി, റിൻ സിബായി, പി.വി.ശശീന്ദ്രൻ, കെ.വി.സുജേഷ് ബാബു, കെ.ബെൻസി രാജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6493/administration-difficulties-in-iritty-higher-secondry-school-government-want-to-protect-says-pta)