---
title: "പയ്യന്നൂർ നഗരസഭ ഓണം വിപണനമേള ആരംഭിച്ചു"
english_title: "Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64930/payyannur"
published_at: "2022-08-29T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c9880db97b_PicsArt_08-29-04.13.16.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭ ഓണം വിപണനമേള ആരംഭിച്ചു

> **Lead Summary:** പയ്യന്നൂർ നഗരസഭ ജനകീയാസൂത്രണം 2022. ഓണം പരമ്പരാഗത കാർഷിക- വ്യവസായ വിപണനമേള ആരംഭിച്ചു. ഷേണായ് സ്‌ക്വയറിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

പയ്യന്നൂർ നഗരസഭ ജനകീയാസൂത്രണം 2022. ഓണം പരമ്പരാഗത കാർഷിക- വ്യവസായ വിപണനമേള ആരംഭിച്ചു. ഷേണായ് സ്‌ക്വയറിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ , വി.ബാലൻ, ടി.വിശ്വനാഥൻ, വി.വി.സജിത, ടി.പി. സെമീറ, കൗൺസിലർ കെ.കെ. ഫൽഗുനൻ, നസീമ, എം. ആനന്ദൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം സുർജിത്ത്, സി.ഡി.എസ് ചെയർപേഴ്സൺ പി.പി.ലീല, വിവിധ രാഷ്ട്രീയ പാർട്ടിപ്രതിനിധികൾ, നഗരസഭ സൂപ്രണ്ട് കെ.' ഹരിപ്രസാദ്, വ്യവസായ വികസന ഓഫീസർ ടി.വി. ശ്രീകാന്ത് എന്നിവർ സംസാരിച്ചു. നഗരസഭയുംടേയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന മേളയിൽ ചെറുകിട, ഗ്രാമ, കുടിൽ പരമ്പരാഗത വ്യവസായ സംരംഭകരുടെ ഉല്പന്നങ്ങൾ, കൈത്തറി , ഖാദി, ഗുണമേന്മയേറിയ കുടുംബശ്രീ ഉല്‌പന്നങ്ങൾ, എം.എസ്.എം. ഇ പി.എം.ഇ.ജി.പി. പ്രകൃതി ജീവന ഉല്പന്നങ്ങൾ, വിത്തുകൾ, നടീൽ വസ്തുക്കൾ, നാടൻ പച്ചക്കറികൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാക്കും. നഗരസഭ ഓഫീസ് പരസരത്തു നിന്നും ജനപ്രതിനിധികളും, കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്ത് കൊണ്ട് വിളംബരഘോഷയാത്രയും നടന്നു. ആഗസ്റ്റ് 29 മുതൽ സപ്തംബർ 7 വരെയാണ് മേള നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64930/payyannur)