---
title: "ശബരിമല കാനനപാത: ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശം"
english_title: "Sabarimala Forest Path"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64941/sabarimala-forest-path"
published_at: "2022-08-29T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c9ff050ddb_download_(2).jpeg"
keywords: []
---

# ശബരിമല കാനനപാത: ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശം

> **Lead Summary:**  **ദില്ലി: **ശബരിമല കാനനപാതയിലൂടെയുള്ള പ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രിം കോടതി നിർദ്ദേശം. ശബരിമലയിലേക്ക് പരമ്പരാഗത കാനനപാതയിലൂടെ തീർത്ഥാടകരെ കൊവിഡ് നിയന്ത്രണത്തിന്‍റെ പേരിൽ വിലക്കിയ നടപടിക്കെതിരായ ഹർജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരായ കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതിക്കാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്.

## Article Content

 **ദില്ലി: **ശബരിമല കാനനപാതയിലൂടെയുള്ള പ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രിം കോടതി നിർദ്ദേശം. ശബരിമലയിലേക്ക് പരമ്പരാഗത കാനനപാതയിലൂടെ തീർത്ഥാടകരെ കൊവിഡ് നിയന്ത്രണത്തിന്‍റെ പേരിൽ വിലക്കിയ നടപടിക്കെതിരായ ഹർജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരായ കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതിക്കാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്.

ആചാരപ്രകാരം കാനനപാതയിലൂടെ നിലവിലെ സാഹചര്യത്തിൽ യാത്ര നടത്താൻ  അനുവാദം നൽകണമെന്നാണ് ഹര്‍ജിയില്‍ കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. കൊവിഡ് സാഹചര്യത്തെ  തുടർന്ന് ശബരിമലയിൽ ഹൈക്കോടതി ഉത്തരവിലൂടെ നിയന്ത്രങ്ങൾ നടപ്പാക്കിയതിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64941/sabarimala-forest-path)