---
title: "നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് കാക്കയങ്ങാട് സ്വദേശി ദശരദ്"
english_title: "National championship dhasharath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64950/national-championship-dhasharath"
published_at: "2022-08-29T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ca56278943_Picsart_22-08-29_17-08-45-900.jpg"
keywords: []
---

# നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് കാക്കയങ്ങാട് സ്വദേശി ദശരദ്

> **Lead Summary:** **കാക്കയെങ്ങാട് : **36 മത് നഷ്ണൽ ഗെയിംസ് ഇന്ത്യ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ചു അഹമ്മദബാദിൽ വെച്ച് സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെ നടക്കുന്ന സീനിയർ ഇന്ത്യൻ റൗണ്ട് പുരുഷ ആർച്ചറി ടീമിൽ കാക്കയങ്ങാട് എടത്തൊട്ടി സോദേശി ദശരദ് രാജ്ഗോപാൽ ഇടം നേടി.

## Article Content

**കാക്കയെങ്ങാട് : **36 മത് നഷ്ണൽ ഗെയിംസ് ഇന്ത്യ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ചു അഹമ്മദബാദിൽ വെച്ച് സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെ നടക്കുന്ന സീനിയർ ഇന്ത്യൻ റൗണ്ട് പുരുഷ ആർച്ചറി ടീമിൽ കാക്കയങ്ങാട് എടത്തൊട്ടി സോദേശി ദശരദ് രാജ്ഗോപാൽ ഇടം നേടി.

കോതമംഗലം എം എ കോളേജിൽ വെച്ച് നടന്ന സംസ്ഥാന ആർച്ചറി സെല്ക്ഷൻ ട്രയൽസിൽ 2ആം സ്ഥാനം നേടിയാണ് നാഷ്ണൽ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീമിൽ ദശരദ് രാജ്ഗോപാൽ ഇടം നേടിയത്. 6ആം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നിരവധി തവണ ദേശിയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തെങ്കിലും ആദ്യമായി ആണ് നഷ്ണൽ 

ഗെയിംസിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത് 2015 ൽ കേരളത്തിൽ വെച്ച് നടന്ന നഷ്ണൽഗെയിംസിൽ കേരള പുരുഷ ടീം വെങ്കല മെഡൽ നേടിയിരുന്നു. ഇപ്രാവശ്യം പുരുഷ ടീം മികച്ച നേട്ടം കൊണ്ട് വരുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി തങ്കച്ചൻപറഞ്ഞു. എടത്തൊട്ടി കുഞ്ഞുവീട്ടിൽ രാജ്ഗോപാൽ,സീമ ദമ്പതികളുടെ മകൻ ആണ്.സിദ്ധാർഥ് രാജ്ഗോപാൽ, ഋഷിക രാജ്ഗോപാൽ, അഭിന്യു രാജ്ഗോപാൽ സഹോദരങ്ങൾ ആണ് മൂവരും ആർച്ചറി താരങ്ങൾ ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64950/national-championship-dhasharath)