---
title: "ഏഷ്യാ കപ്പ്: മാതൃകയാക്കിയത് ധോണിയെ, യഥാര്‍ത്ഥ റണ്‍ ചേസ് തുടങ്ങിയത് 15-ാം ഓവറിലെന്ന് പാണ്ഡ്യ"
english_title: "Ms dhoni Asia cup"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65007/ms-dhoni-asia-cup"
published_at: "2022-08-29T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630cdc6ad3845_Screenshot_2022-08-29-21-00-00-725_com.google.android.googlequicksearchbox.jpg"
keywords: []
---

# ഏഷ്യാ കപ്പ്: മാതൃകയാക്കിയത് ധോണിയെ, യഥാര്‍ത്ഥ റണ്‍ ചേസ് തുടങ്ങിയത് 15-ാം ഓവറിലെന്ന് പാണ്ഡ്യ

> **Lead Summary:** **ദുബായ്:** ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ അഭിമാനപ്പോരാട്ടത്തില്‍ അവസാന ഓവറില്‍ ഇന്ത്യക്കായി വിജയം കൈപ്പിടിയിലൊതുക്കുമ്പോള്‍ താന്‍ മാൃകയാക്കിയത് മുന്‍ നായകന്‍ എം എസ് ധോണിയെ ആയിരുന്നുവെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ. മത്സരശേഷം ഗൗതം ഗംഭീറിനും സഞ്ജയ് ബംഗാറിനും നല്‍കിയ അഭിമുഖത്തിലാണ് അവസാന ഓവറുകളിലെ സമ്മര്‍ദ്ദം തന്നെ ബാധിച്ചിരുന്നില്ലെന്ന് പാണ്ഡ്യ തുറന്നു പറഞ്ഞത്.

## Article Content

**ദുബായ്:** ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ അഭിമാനപ്പോരാട്ടത്തില്‍ അവസാന ഓവറില്‍ ഇന്ത്യക്കായി വിജയം കൈപ്പിടിയിലൊതുക്കുമ്പോള്‍ താന്‍ മാൃകയാക്കിയത് മുന്‍ നായകന്‍ എം എസ് ധോണിയെ ആയിരുന്നുവെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ. മത്സരശേഷം ഗൗതം ഗംഭീറിനും സഞ്ജയ് ബംഗാറിനും നല്‍കിയ അഭിമുഖത്തിലാണ് അവസാന ഓവറുകളിലെ സമ്മര്‍ദ്ദം തന്നെ ബാധിച്ചിരുന്നില്ലെന്ന് പാണ്ഡ്യ തുറന്നു പറഞ്ഞത്.

പാക്കിസ്ഥാന്‍രെ ഇടം കൈയന്‍ സ്പിന്നറായ മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സായിരുന്നു. ആദ്യ പന്തില്‍ ജഡേജ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ രണ്ടാം പന്തില്‍ ദിനേശ് കാര്‍ത്തിക് സിംഗിളെടുത്തു. മൂന്നാം പന്ത് ഡോട്ട് ബോളായി. അപ്പോഴും ശാന്തനായി ക്രീസില്‍ നിന്ന പാണ്ഡ്യ നാലാം പന്ത് സിക്സിന് പറത്തി ഇന്ത്യയെ വിജയവര കടത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65007/ms-dhoni-asia-cup)