---
title: "വാഹന പരിശോധനക്കിടെ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65030/arrested"
published_at: "2022-08-30T05:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630d4ee2794ea_Screenshot_20220830-050936.png"
keywords: []
---

# വാഹന പരിശോധനക്കിടെ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ

> **Lead Summary:** **വയനാട്: **വയനാട് പുൽപ്പള്ളിയിൽ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുൽപ്പള്ളി ടൗണിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ മയക്ക് മരുന്നുമായി സഞ്ചരിച്ച പ്രതികൾ പിടിയിലായത്. താമരശ്ശേരി സ്വദേശി കെ.സി വിവേക്, വേലിയമ്പം സ്വദേശികളായ ലിബിൻ രാജൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**വയനാട്: **വയനാട് പുൽപ്പള്ളിയിൽ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുൽപ്പള്ളി ടൗണിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ മയക്ക് മരുന്നുമായി സഞ്ചരിച്ച പ്രതികൾ പിടിയിലായത്. താമരശ്ശേരി സ്വദേശി കെ.സി വിവേക്, വേലിയമ്പം സ്വദേശികളായ ലിബിൻ രാജൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കൽ നിന്ന് 22 ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65030/arrested)