---
title: "തൃശൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം: രണ്ട് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്"
english_title: "Thrichur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65031/thrichur"
published_at: "2022-08-30T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630d5095ee902_Screenshot_20220830-051741.png"
keywords: []
---

# തൃശൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം: രണ്ട് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

> **Lead Summary:** **തൃശൂർ: **തൃശൂർ കുന്നംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം. രണ്ട് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തെക്കേപ്പുറം സ്വദേശികളായ ജഗന്‍, വിജയ, ദാസന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കെ ആണ് രണ്ടര വയസ്സുകാരനെ നായ കടിച്ചത്.

## Article Content

**തൃശൂർ: **തൃശൂർ കുന്നംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം. രണ്ട് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തെക്കേപ്പുറം സ്വദേശികളായ ജഗന്‍, വിജയ, ദാസന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കെ ആണ് രണ്ടര വയസ്സുകാരനെ നായ കടിച്ചത്.

 പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ കുന്നംകുളത്ത് തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിൽ ഇരിക്കെ ഒരു സ്ത്രീ മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65031/thrichur)