---
title: "ഓണം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത, 5.21 ലക്ഷം പേര്‍ക്ക് സഹായമെത്തുമെന്ന് ധനമന്ത്രി"
english_title: "Financeminister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65035/financeminister"
published_at: "2022-08-30T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630d5728bc565_images_(2).jpeg"
keywords: []
---

# ഓണം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത, 5.21 ലക്ഷം പേര്‍ക്ക് സഹായമെത്തുമെന്ന് ധനമന്ത്രി

> **Lead Summary:**  **തിരുവനന്തപുരം: **തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

## Article Content

 **തിരുവനന്തപുരം: **തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത ലഭിക്കും. ഓണം പ്രമാണിച്ച് 1000 രൂപയായരിക്കും ഉത്സവബത്തയായി നൽകുക.5.21 ലക്ഷം പേര്‍ക്ക് സഹായമെത്തുമെന്ന് ധനമന്ത്രി അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65035/financeminister)