---
title: "ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ജോളി തലപ്പുഴ ജേതാക്കൾ"
english_title: "Jolly Thalapuzha winners in football tournament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65113/jolly-thalapuzha-winners-in-football-tournament"
published_at: "2022-08-30T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630db40447bf0_Picsart_22-08-30_12-17-50-654.jpg"
keywords: []
---

# ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ജോളി തലപ്പുഴ ജേതാക്കൾ

> **Lead Summary:** മാനന്തവാടി: വ്യാപാരി വ്യവസായി ഏകോപനസമിതി കാട്ടിക്കുളം യൂണിറ്റ് കമ്മറ്റി യുടെയും യൂത്ത് വിങ്ങിന്റെയും ആഭിമുഖ്യത്തിൽ ഇബ്രാഹിം മാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫണ്ട് ശേഖരണാർത്ഥം ഇബ്രാഹിം മാസ്റ്റർ വിന്നേഴ്സ് എവറോളിങ് ട്രോഫിക്കും പ്രൈസ് മണിക്കും എം.എൻ. നമ്പൂതിരി മാസ്റ്റർ റണ്ണേഴ്‌സ് എവറോളിങ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള ജില്ലാ ഫുട്ബാൾ ടുർണമെന്റ് സംഘടിപ്പിച്ചു തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ ടുർണമെന്റ് ഉദ്ഘടനം നിർവഹിച്ചു. യൂത്ത് സിംഗ് സെക്രട്ടറി റിനീഷ് ചാക്കോ സ്വാഗതം പറഞ്ഞു യൂണിറ്റ് വൈസ് പ്രസിഡന്റ് സി.എച്ച് . അഷ്‌റഫ് അധ്യക്ഷത വഹിച്ചു.

## Article Content

മാനന്തവാടി: വ്യാപാരി വ്യവസായി ഏകോപനസമിതി കാട്ടിക്കുളം യൂണിറ്റ് കമ്മറ്റി യുടെയും യൂത്ത് വിങ്ങിന്റെയും ആഭിമുഖ്യത്തിൽ ഇബ്രാഹിം മാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫണ്ട് ശേഖരണാർത്ഥം ഇബ്രാഹിം മാസ്റ്റർ വിന്നേഴ്സ് എവറോളിങ് ട്രോഫിക്കും പ്രൈസ് മണിക്കും എം.എൻ. നമ്പൂതിരി മാസ്റ്റർ റണ്ണേഴ്‌സ് എവറോളിങ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള ജില്ലാ ഫുട്ബാൾ ടുർണമെന്റ് സംഘടിപ്പിച്ചു തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ ടുർണമെന്റ് ഉദ്ഘടനം നിർവഹിച്ചു. യൂത്ത് സിംഗ് സെക്രട്ടറി റിനീഷ് ചാക്കോ സ്വാഗതം പറഞ്ഞു യൂണിറ്റ് വൈസ് പ്രസിഡന്റ് സി.എച്ച് . അഷ്‌റഫ് അധ്യക്ഷത വഹിച്ചു.

സമാപന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഹകീം അധ്യക്ഷത വഹിച്ചു ജില്ല വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഉദ്ഘടനം ചെയ്തു യൂണിറ്റ് സെക്രട്ടറി അജിത് സ്വാഗതം പറഞ്ഞു ജില്ലാ ജോയിൻ സെക്രട്ടറി സിബി ,ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ഹാരിസ് സിനു ,യൂണിറ്റ് ട്രഷറർ ജിജോ ഏലിയാസ്, യൂത്ത് വിംഗ് പ്രസിഡന്റ് സുധീഷ് പി എസ് ,സമീർ എ ബി സി ,ജിജേന്ദ്രനാഥ് മംഗലശേരി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .ജില്ലയിലെ പ്രമൂഖ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ജോളി തലപ്പുഴ ജേതാക്കളായി.

എവർ ഷൈൻ കുറിച്ചിപ്പറ്റ റണ്ണേഴ്സ് അപ്പ് നേടി. ബെസ്‌റ്റ പ്ലെയർ റിസ്‌വാൻ തലപ്പുഴ , ബെസ്റ്റ് ഗോളി നിയാസ്, വിജയികൾക്ക് തിരുനെല്ലി സബ് ഇൻസ്പെക്ടർ അനിൽ കുമാർ സമ്മാനദാനം നിർവഹിച്ചു. യൂത്ത് വിംഗ് യൂണിറ്റ് വൈസ്‌ പ്രെസിഡെന്റ് റോബിൻ ജോൺ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65113/jolly-thalapuzha-winners-in-football-tournament)