---
title: "കേരള - കർണാടക എക്സൈസ് സംയുക്ത പരിശോധന നടത്തി "
english_title: "Joint Inspection of Kerala-Karnataka Excise"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65171/joint-inspection-of-kerala-karnataka-excise"
published_at: "2022-08-30T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ddf669df2c_Picsart_22-08-30_15-25-40-404.jpg"
keywords: []
---

# കേരള - കർണാടക എക്സൈസ് സംയുക്ത പരിശോധന നടത്തി 

> **Lead Summary:** ഇരിട്ടി:ഓണം സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴയിൽ വച്ച് സംയുക്ത വാഹന പരിശോധന നടത്തി. കർണ്ണാടക അതിർത്തി വഴിയുള്ള ലഹരി വസ്തുക്കളുടെ കടത്ത് തടയുന്നതിനായിരുന്നു പരിശോധന. കർണ്ണാടക എക്സൈസ്, കണ്ണൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ്,ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ്, ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

## Article Content

ഇരിട്ടി:ഓണം സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴയിൽ വച്ച് സംയുക്ത വാഹന പരിശോധന നടത്തി. കർണ്ണാടക അതിർത്തി വഴിയുള്ള ലഹരി വസ്തുക്കളുടെ കടത്ത് തടയുന്നതിനായിരുന്നു പരിശോധന. കർണ്ണാടക എക്സൈസ്, കണ്ണൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ്,ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ്, ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

വീരാജ്പേട്ട ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സൈസ് എം.എൻ. നടരാജു , കണ്ണൂർ എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനൻ, എക്സൈസ് ഇൻസ്പെക്ടർമാരായ രജിത്ത് സി, ജിജിൽ കുമാർ , അസി: ഇൻസ്പെക്ടർ (ഗ്രേഡ്) പ്രജീഷ് കുന്നുമ്മൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65171/joint-inspection-of-kerala-karnataka-excise)