---
title: "ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ ടി.ഒ. മോഹനൻ നിർവഹിച്ചു"
english_title: "Inauguration of Vocational Training Center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65187/inauguration-of-vocational-training-center"
published_at: "2022-08-30T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630defcb46cf2_Picsart_22-08-30_16-29-23-417.jpg"
keywords: []
---

# ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ ടി.ഒ. മോഹനൻ നിർവഹിച്ചു

> **Lead Summary:** കക്കാട്: ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കണ്ണൂർ കോർപറേഷന്റെ ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം മേയർ അഡ്വ.ടി.ഒ. മോഹനൻ നിർവഹിച്ചു . ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് കോർപ്പറേഷൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതായി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മേയർ പറഞ്ഞു.

## Article Content

കക്കാട്: ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കണ്ണൂർ കോർപറേഷന്റെ ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം മേയർ അഡ്വ.ടി.ഒ. മോഹനൻ നിർവഹിച്ചു . ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് കോർപ്പറേഷൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതായി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മേയർ പറഞ്ഞു.

ഭിന്നശേഷിക്കാർക്കായി 15 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളുടെ വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകുന്നതിനായി 50 ലക്ഷം രൂപ കോർപ്പറേഷൻ വകയിരുത്തിയിട്ടുണ്ട്. മാരകരോഗം ബാധിച്ചവർക്ക് മരുന്നു വാങ്ങുന്നതിനായി 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ആറ്റടപ്പയിലെ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനവും എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കുമെന്നും മേയർ പറഞ്ഞു.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.ഷബീന ടീച്ചർ അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.ഷമീമ ടീച്ചർ, എം.പി രാജേഷ്, അഡ്വ. പി.ഇന്ദിര, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ അഡ്വ. പി കെ അൻവർ, ഹരീഷ് എം കെ, ടി സോമശേഖരൻ, ഡോ.കെ. കെ രാമചന്ദ്രൻ, സുനിൽ കണാരൻ തുടങ്ങിയവർ സംസാരിച്ചു.

കണ്ണൂർ കോർപ്പറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാം നില പൂർത്തീകരിച്ചത്. കെട്ടിടത്തിന്റെ അവസാന മിനുക്ക് പണികൾ നടത്തിയത് കാനന്നൂർ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ആണ്. പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പും റോട്ടറി ക്ലബ്‌ ആണ് നിർവഹിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65187/inauguration-of-vocational-training-center)