---
title: "ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി: ചെണ്ടുമല്ലിപ്പൂ വിളവെടുപ്പ് തുടങ്ങി"
english_title: "Harvesting of coriander has started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65193/harvesting-of-coriander-has-started"
published_at: "2022-08-30T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630df77e59955_PicsArt_08-30-05.10.50.jpg"
keywords: []
---

# ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി: ചെണ്ടുമല്ലിപ്പൂ വിളവെടുപ്പ് തുടങ്ങി

> **Lead Summary:** എരഞ്ഞോളി ഗ്രാമപഞ്ചായത്ത് കാളിയിൽ പുഴയോരം കുടുംബശ്രീയും തൊഴിലുറപ്പ് തൊഴിലാളികളും സംയുക്തമായി നടത്തിയ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി പ്രകാരമാണ് കൃഷി ചെയ്തത്.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ശ്രീഷ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് കാളിയിൽ പുഴയോരം കുടുംബശ്രീയും തൊഴിലുറപ്പ് തൊഴിലാളികളും സംയുക്തമായി നടത്തിയ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി പ്രകാരമാണ് കൃഷി ചെയ്തത്.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ശ്രീഷ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

കൃഷി അസിസ്റ്റൻറ് മിനി ആച്ചിലാട്ട് അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം സി.കെ.ഷക്കീൽ,എ.പ്രഭാകരൻ, എൻ.ബീഷ, കെ.ഗിരിജ, പി.സുജല എന്നിവർ സംസാരിച്ചു.കാളി പുഴയോരത്ത് പത്ത് സെൻ്റ് സ്ഥലത്താണ് ചെണ്ടുമല്ലിതൈ നട്ടത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പ്രകാരമാണ് തൈകൾ ലഭിച്ചത്. എരഞ്ഞോളി കൃഷിഭവൻ വഴിയാണ് തൈകൾ വിതരണം ചെയ്തത്.മൂന്ന് മാസം കൊണ്ടാണ് വിളവെടുത്തത്.പ്രതികൂല കാലാവസ്ഥയിലും മികച്ച വിളവാണ് ലഭിച്ചതെന്ന് കൃഷി അസിസ്റ്റൻറ് മിനി ആച്ചിലാട്ട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65193/harvesting-of-coriander-has-started)