---
title: "കാപ്പുങ്ങൽ മേലതിയടം പൊതുശ്മശാനം ശാന്തികുടീരമെന്ന് നാമകരണം നടത്തി നാടിനു സമർപ്പിച്ചു"
english_title: "Kappungal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65194/kappungal"
published_at: "2022-08-30T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630df8abe1507_PicsArt_08-30-05.15.44.jpg"
keywords: []
---

# കാപ്പുങ്ങൽ മേലതിയടം പൊതുശ്മശാനം ശാന്തികുടീരമെന്ന് നാമകരണം നടത്തി നാടിനു സമർപ്പിച്ചു

> **Lead Summary:** 27 വർഷങ്ങൾക്ക് ശേഷം ശാസ്ത്രീയമായി നവീകരിച്ച കാപ്പുങ്ങൽ മേലതിയടം പൊതുശ്മശാനം ശാന്തികുടീരമെന്ന് നാമകരണം നടത്തി നാടിനു സമർപ്പിച്ചു. എം.എൽ.എ എം.വിജിൽ ഉദ്ഘാടനം ചെയ്തു.

## Article Content

27 വർഷങ്ങൾക്ക് ശേഷം ശാസ്ത്രീയമായി നവീകരിച്ച കാപ്പുങ്ങൽ മേലതിയടം പൊതുശ്മശാനം ശാന്തികുടീരമെന്ന് നാമകരണം നടത്തി നാടിനു സമർപ്പിച്ചു. എം.എൽ.എ എം.വിജിൽ ഉദ്ഘാടനം ചെയ്തു.

1995ൽ ആണ് കാപ്പുങ്ങൽ മേലതിയടത്തെ അറുപതോളം കുടുബങ്ങൾ ചേർന്ന് കൂട്ടായ്മ രൂപീകരിച്ച് പൊതുശ്മശാനം നിർമ്മിക്കാൻ തീരുമാനിച്ചത്. കൊട്ടില മേക്കവളപ്പിൽ ചെറിയ രാമനിൽ നിന്ന് വില കൊടുത്തു വാങ്ങിയ 20 സെൻ്റ് സ്ഥലത്ത് പൊതുശ്മശാനം തുടങ്ങി. പരസ്പര സഹായ നിധികളിൽ നിന്നും മറ്റ് സാമ്പത്തിക സമാഹരണത്തിലൂടെയും നവീകരണം നടത്തി കാലക്രമേണ 2 ചൂളകൾ ശവസംസ്ക്കാരത്തിനായി സ്ഥാപിച്ചു.

കാലം കഴിയും തോറും പുതിയ വീടുകൾ വരികയും സംസ്കാര സമയത്ത് സമീപത്തെ വീടുകളിലെത്തുകയും ചെയ്തതോടെയാണ് ശാസ്ത്രീയമായ നവീകരണത്തെ കുറിച്ച് കമ്മറ്റി ആലോചിക്കുന്നത്. തുടർന്ന് 15 ലക്ഷം രൂപ ചെലവിട്ടാണ് ഇപ്പോൾ നവീകരണം നടത്തിയിരിക്കുന്നത്. ഇപ്പോൾ 184 കുടുംബങ്ങളാണ് കമ്മറ്റിയിൽ ഉള്ളത്. നവീകരണം നടത്തി ശാന്തികുടീരം എന്ന് നാമകരണം നടത്തിയ ശ്മശാനം എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ശ്രീധരൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.വി ഉണ്ണികൃഷ്ണൻ, പരിയാരം പഞ്ചായത്ത് മെമ്പർ വി.രമണി, ആർ.പ്രദീപൻ, എം.രവി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65194/kappungal)