---
title: "അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു"
english_title: "Democratic Women's Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65195/democratic-womens-association"
published_at: "2022-08-30T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630dfa59c4c16_PicsArt_08-30-05.22.21.jpg"
keywords: []
---

# അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണ യോഗം തളിപ്പറമ്പ കെ കെ എൻ പരിയാരം ഹാളിൽ നടന്നു. സി പി എം കേന്ദ്ര കമ്മറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം ഒക്ടോബർ 25, 26 തീയതികളിൽ തളിപ്പറമ്പിൽ വച്ച് നടക്കും.

## Article Content

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണ യോഗം തളിപ്പറമ്പ കെ കെ എൻ പരിയാരം ഹാളിൽ നടന്നു. സി പി എം കേന്ദ്ര കമ്മറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം ഒക്ടോബർ 25, 26 തീയതികളിൽ തളിപ്പറമ്പിൽ വച്ച് നടക്കും.

സമ്മേളനത്തിൻ്റെ ഭാഗമായുള്ള സംഘാടക സമിതി രൂപികരണ യോഗമാണ് കെ കെ എൻ പരിയാരം ഹാളിൽ നടന്നത്. ജില്ലാ പ്രസിഡണ്ട് കെ പി വി പ്രീത അദ്ധ്യക്ഷത വഹിച്ചു. വനിതാ വികസന കോപ്പറേഷൻ ചെയർ പേഴ്സൺ കെ സി റോസകുട്ടി, മഹിള അസോസിയേഷൻ അഖിലേന്ത്യ അസിസ്റ്റന്റ് സെക്രട്ടറി എൻ സുകന്യ, ജില്ലാ സെക്രട്ടറി പി കെ ശ്യാമള, എം.വി സരള , എ മാധവി, വി കെ പ്രകാശിനി, ടി വി ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. കെ സന്തോഷിനെ ചെയർമാനായും കൺവീനറായി പി കെ ശ്യാമളയെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65195/democratic-womens-association)