---
title: "എസ്എസ്എൽസി, ടി എച്ച്എസ്എൽസി  സർട്ടിഫിക്കറ്റുകൾ തയ്യാറായി"
english_title: "Cerificate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65265/cerificate"
published_at: "2022-08-31T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ec5d89b6bf_images_(1).jpeg"
keywords: []
---

# എസ്എസ്എൽസി, ടി എച്ച്എസ്എൽസി  സർട്ടിഫിക്കറ്റുകൾ തയ്യാറായി

> **Lead Summary:** **തിരുവനന്തപുരം: **മാർച്ചിൽ നടന്ന എസ്എസ്എൽസി, ടി എച്ച്എസ്എൽസി പരീക്ഷകളെഴുതിയവരുടെ ഗ്രേഡ് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ ജില്ലാ വിദ്യാഭ്യാസ ഓഫിസുക ളിൽ എത്തി. ഇവിടെനിന്ന് ഉടൻ സ്കൂളുകളിലെത്തിച്ച് വിതരണം ചെയ്യണമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് ലഭ്യമായെന്ന് പ്രധാനാധ്യാപകർ ഉറപ്പാക്കണം.

## Article Content

**തിരുവനന്തപുരം: **മാർച്ചിൽ നടന്ന എസ്എസ്എൽസി, ടി എച്ച്എസ്എൽസി പരീക്ഷകളെഴുതിയവരുടെ ഗ്രേഡ് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ ജില്ലാ വിദ്യാഭ്യാസ ഓഫിസുക ളിൽ എത്തി. ഇവിടെനിന്ന് ഉടൻ സ്കൂളുകളിലെത്തിച്ച് വിതരണം ചെയ്യണമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് ലഭ്യമായെന്ന് പ്രധാനാധ്യാപകർ ഉറപ്പാക്കണം.

പരീക്ഷാ സെക്രട്ടറിയുടെ ഒപ്പും സീ ലും ഇല്ലാത്തതോ അച്ചടി തെളിയാത്തതോ മറ്റു ന്യൂനത ഉള്ളതോ ആയ സർട്ടിഫിക്കറ്റുകൾ ജില്ലാ വിദ്യാഭ്യാസ ഓഫിസുക ളിലേക്കു മടക്കിനൽകി ശരിയായ സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സർട്ടിഫിക്കറ്റുകൾ ലാമി നേറ്റ് ചെയ്യാനോ പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കാനോ പാടില്ലെന്നും വകുപ്പ് നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65265/cerificate)