---
title: "പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്മെന്റ് വിജ്ഞാപനം ഇന്ന്"
english_title: "Plusone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65267/plusone"
published_at: "2022-08-31T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ec77b69e26_download_(4).jpeg"
keywords: []
---

# പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്മെന്റ് വിജ്ഞാപനം ഇന്ന്

> **Lead Summary:**  **തിരുവനന്തപുരം: **പ്ലസ് വൺ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്മെന്റിനായുള്ള വിജ്ഞാപനം ഇന്നിറങ്ങും. രണ്ടു ഘട്ടമായാകും അലോട്മെന്റ്. മുഖ്യ ഘട്ട ത്തിൽ അലോട്മെന്റ് ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയതിനാലും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷ പുതുക്കി നൽകാം.

## Article Content

 **തിരുവനന്തപുരം: **പ്ലസ് വൺ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്മെന്റിനായുള്ള വിജ്ഞാപനം ഇന്നിറങ്ങും. രണ്ടു ഘട്ടമായാകും അലോട്മെന്റ്. മുഖ്യ ഘട്ട ത്തിൽ അലോട്മെന്റ് ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയതിനാലും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷ പുതുക്കി നൽകാം.

ഇതുവരെ അപേക്ഷിക്കാത്തവർക്കും അപേക്ഷിക്കാം. י മുന്നാക്ക സമുദായ മാനേജ്മെന്റ് സ്കൂളുകളിലെ 10% കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ മെറിറ്റ് സീറ്റാക്കി മാറ്റിയ ഹൈക്കോടതി വിധി ക്കെതിരായ അപ്പീലിലും സ്വതന്ത്ര മാനേജ്മെന്റുകൾ അധികമായി കൈവശം വച്ച 10% സീറ്റുകൾ സർക്കാർ തിരിച്ചെടുത്തതിനെതി രായ ഹർജിയിലും വിധി വരാത്തതിനാൽ ഇവയിൽ പ്രവേശനം നടത്തിയിട്ടില്ല. ഇവ ജനറൽ സീറ്റാ ക്കാനാണു കോടതി വിധിയെങ്കിൽ അവയും കൂടി ഉൾപ്പെടുത്തിയാകും സപ്ലിമെന്ററി അലോട്മെന്റ് വരിക. സപ്ലിമെന്ററി അലോട്ട്മെന്റിനെത്തുടർന്ന് സെപ്റ്റംബർ 30ന് ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയാക്കുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തേ അറിയിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65267/plusone)