---
title: "സോഫ്റ്റ്‌വെയർ തകരാർ ; പോസ്റ്റ് ഓഫീസിലെ ഇടപാടുകളിൽ തടസ്സം"
english_title: "Software glitch disrupts post office transactions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65309/software-glitch-disrupts-post-office-transactions"
published_at: "2022-08-31T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ef9061f5fc_IMG_20220831_112157.jpg"
keywords: []
---

# സോഫ്റ്റ്‌വെയർ തകരാർ ; പോസ്റ്റ് ഓഫീസിലെ ഇടപാടുകളിൽ തടസ്സം

> **Lead Summary:** **പേരാവൂർ : **തപാൽ ഓഫീസുകളിലെ ബാങ്കിങ് സംവിധാനങ്ങൾ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനം തകരാറിലായതോടെ രണ്ടുദിവസമായി രാജ്യത്തെ തപാൽ ഓഫീസുകളിലെ സേവി ങ്സ് ബാങ്ക് വഴിയുള്ള ഇടപാടുകൾ നിലച്ചു. തിങ്കളാഴ്ച രാവിലെ മുതലാണ് ഫിനാൻഷ്യൽ പ്രവർത്തനം നിലച്ചത്.

## Article Content

**പേരാവൂർ : **തപാൽ ഓഫീസുകളിലെ ബാങ്കിങ് സംവിധാനങ്ങൾ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനം തകരാറിലായതോടെ രണ്ടുദിവസമായി രാജ്യത്തെ തപാൽ ഓഫീസുകളിലെ സേവി ങ്സ് ബാങ്ക് വഴിയുള്ള ഇടപാടുകൾ നിലച്ചു. തിങ്കളാഴ്ച രാവിലെ മുതലാണ് ഫിനാൻഷ്യൽ പ്രവർത്തനം നിലച്ചത്.

ഉപയോഗം വർധിച്ചതിനെത്തുടർന്ന് സെർവർ തകരാറിലായതാണ് കാരണം. സേവിങ്സ് ബാങ്ക് പ്രവർത്തനം നിലച്ചതോടെ ഇതുവഴിയുള്ള പ്രധാന ഇടപാടുകളായ റെക്കറിങ് ഡിപ്പോസിറ്റ് ( ആർ.ഡി. ) ഉൾപ്പെടെയുള്ള നിക്ഷേപ പദ്ധതികളുടെ സേവനംതടസ്സപ്പെട്ടു. കാലാവധി പൂർത്തി യായ ആർ.ഡി. ഉൾപ്പെടെയുള്ള നിക്ഷേപ പദ്ധതികളിലെ നിക്ഷേ പസംഖ്യ തിരികെ ലഭിക്കാതെ നിക്ഷേപകർ വലഞ്ഞു. മാസാവസാന മാണ് ബുധനാഴ്ച. തകരാർ പരിഹരിച്ചില്ലെങ്കിൽ സേവിങ്സ് ബാങ്കുവഴിയുള്ള പെൻഷൻ വിതരണവും നിലയ്ക്കും. ലക്ഷക്കണക്കിന് പെൻഷൻകാരെ ഇതു ബാധിക്കും. 2016 - ൽ ആണ് ഇൻഫോസിസിന്റെ കീഴിലുള്ള ഫിനാക്കിൾ സോഫ്റ്റ്‌വെയർ  തപാൽ വകുപ്പിൽ നടപ്പാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65309/software-glitch-disrupts-post-office-transactions)