100 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയ ചരിത്ര നേട്ടത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

100 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയ ചരിത്ര നേട്ടത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
Oct 22, 2021 11:34 AM | By Niranjana

ന്യൂഡല്‍ഹി: 100 കോടി വാക്സിനേഷനിലൂടെ രാജ്യം പുതുചരിത്രമെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി . രാജ്യം എത്തിയത് അസാധാരണ ലക്ഷ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

100 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയ ചരിത്ര നേട്ടത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.


'നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു നാഴികക്കല്ലാണ്. രാജ്യം വളരെ നേരത്തെ ഈ നേട്ടം കൈവരിച്ചു. നേട്ടം നവഭാരതത്തിന്റെ പ്രതീകമാണ്. അതിനാല്‍ എല്ലാവരോടും നന്ദി അറിയിക്കുന്നു. ഏത് പ്രതിസന്ധിയും നേരിടാന്‍ രാജ്യത്തിന് കഴിയുമെന്നതിന്റെ തെളിവാണിത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊവിഡ്. ഇതിനെ അതിജീവിക്കാന്‍ ഇന്ത്യക്ക് കഴിയുമോ എന്ന് ചോദിച്ചവര്‍ക്കുള്ലള മറുപടിയാണിത്. ഇന്ത്യ കൊവിഡില്‍ സുരക്ഷിതമെന്ന് ലോകം വിലയിരുത്തുന്നു. ലോകം രാജ്യത്തെ അഭിനന്ദിക്കുകയാണ്. കൊവിഡിനെ ഇന്ത്യ തോല്‍പ്പിക്കുക തന്നെ ചെയ്യും - പ്രധാനമന്ത്രി പറഞ്ഞു.


'വാക്സിനേഷന്‍ വിവേചനം ഇല്ലെന്ന് ഉറപ്പുവരുത്തി.വി ഐ പി സംസ്കാരം മാറ്റി നിറുത്തി. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വാക്‌സിന്‍ ലഭ്യമാക്കാനായി.വിളക്കുകത്തിക്കാന്‍ പറഞ്ഞപ്പോള്‍ അതുകൊണ്ട് കൊവിഡ് പോകുമോ എന്ന് ചിലര്‍ പുച്ഛിച്ചു. എന്നാല്‍ അത് രാജ്യത്തിന്റെ ഒരുമയാണ് കാണിച്ചത്. എല്ലാ ചാേദ്യങ്ങള്‍ക്കുമുള്ള മറുപടിയാണ് ഇപ്പോഴത്തെ നേട്ടം. ദിവസം ഒരുകാേടി വാക്സിന്‍ വിതരണത്തിനുള്ള ശേഷിയില്‍ രാജ്യം എത്തി. ലോകം ഇന്ത്യയെ ഫാര്‍മ ഹബ്ബായി പരിഗണിക്കുകയാണ്. മാസ്ക് ജീവിതത്തിന്റെ ഭാഗമാക്കണം. പുറത്തിറങ്ങുമ്ബോള്‍ ചെരുപ്പ് ധരിക്കുന്നത് ശീലമാക്കുന്നതുപോലെ മാസ്ക് ധരിക്കുന്നതും ശീലമാക്കണം. രാജ്യത്തിന്റെ സാമ്ബത്തിക രംഗവും മെച്ചപ്പെടുന്നുണ്ട്. രാജ്യത്തേക്ക് വലിയ നിക്ഷേപങ്ങള്‍ വരുന്നു. റിയല്‍ എസ്റ്റേറ്റ്,കാര്‍ഷിക മേഖലകള്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നു. ഇന്ത്യയുടെ സാമ്ബത്തിക രംഗം സുരക്ഷിതമെന്ന് ലോക ഏജന്‍സികള്‍ വിലയിരുത്തുന്നു' -മോദി പറഞ്ഞു

Addressing the nation after the historic achievement of giving 100 crore vaccine doses

Next TV

Related Stories
കെല്‍ട്രോണില്‍ വെക്കേഷന്‍ ക്ലാസുകള്‍

Apr 20, 2024 06:59 AM

കെല്‍ട്രോണില്‍ വെക്കേഷന്‍ ക്ലാസുകള്‍

കെല്‍ട്രോണില്‍ വെക്കേഷന്‍...

Read More >>
ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും

Apr 20, 2024 06:55 AM

ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും

ഹെല്‍പ്പ് ഡെസ്‌ക്...

Read More >>
സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന നടന്നു

Apr 20, 2024 06:52 AM

സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന നടന്നു

സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന...

Read More >>
ആറളത്തെ കാട്ടാനശല്യം: സുരക്ഷക്ക് ആര്‍ ആര്‍ ടിയും പട്രോളിങ്ങ് സംഘവും സജ്ജം

Apr 20, 2024 06:10 AM

ആറളത്തെ കാട്ടാനശല്യം: സുരക്ഷക്ക് ആര്‍ ആര്‍ ടിയും പട്രോളിങ്ങ് സംഘവും സജ്ജം

ആറളത്തെ കാട്ടാനശല്യം: സുരക്ഷക്ക് ആര്‍ ആര്‍ ടിയും പട്രോളിങ്ങ് സംഘവും...

Read More >>
വൈദ്യുതി മുടങ്ങും

Apr 20, 2024 06:04 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം തുടങ്ങി

Apr 20, 2024 06:00 AM

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം...

Read More >>
Top Stories










News Roundup