---
title: "ആഭ്യന്തര വിമാന നിരക്ക് ഉയരുമോ? വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ ഇന്ന് നീങ്ങും"
english_title: "Flightticket"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65413/flightticket"
published_at: "2022-08-31T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f44d899832_download.jpeg"
keywords: []
---

# ആഭ്യന്തര വിമാന നിരക്ക് ഉയരുമോ? വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ ഇന്ന് നീങ്ങും

> **Lead Summary:** **ദില്ലി: **ആഭ്യന്തര വിമാന നിരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അവസാനിക്കുന്നു. ആഗസ്റ്റ് ആദ്യവാരം ആഭ്യന്തര വിമാന നിരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. 27 മാസത്തിന് ശേഷമാണ് കേന്ദ്രം നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്.

## Article Content

**ദില്ലി: **ആഭ്യന്തര വിമാന നിരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അവസാനിക്കുന്നു. ആഗസ്റ്റ് ആദ്യവാരം ആഭ്യന്തര വിമാന നിരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. 27 മാസത്തിന് ശേഷമാണ് കേന്ദ്രം നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്.

ഇതോടെ വിമാന കമ്പനികൾക്ക് നിരക്കുകൾ തീരുമാനിക്കാൻ സാധിക്കും.  വിമാനത്തിൽ യാത്ര ചെയ്യുന്നവരെയാണ് ഇത് കൂടുതലായും ബാധിക്കുക.  കൊവിഡ് മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ദുർബലരായ വിമാനക്കമ്പനികളെ സംരക്ഷിക്കാൻ താഴ്ന്ന പരിധിയും ഒപ്പം ഉയർന്ന നിരക്കിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കാൻ ഉയർന്ന പരിധിയും ഉണ്ടായിരുന്നു. ഇതാണ് ഇന്ന് മുതൽ അവസാനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65413/flightticket)