---
title: "സി.പി.ഐ. കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തലശ്ശേരിയിൽ തുടക്കമാകും"
english_title: "Cpi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65420/cpi"
published_at: "2022-08-31T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f4a87a7e46_Screenshot_20220831-171527.png"
keywords: []
---

# സി.പി.ഐ. കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തലശ്ശേരിയിൽ തുടക്കമാകും

> **Lead Summary:** സി.പി.ഐ. കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തലശ്ശേരിയിൽ തുടക്കമാകും. പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക പാറപ്രത്ത് നിന്നും തലശ്ശേരിയിൽ എത്തിച്ചു. സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ ചന്ദ്രൻ പതാക ജാഥ ഉദ്ഘാടനം ചെയ്തു.

## Article Content

സി.പി.ഐ. കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തലശ്ശേരിയിൽ തുടക്കമാകും. പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക പാറപ്രത്ത് നിന്നും തലശ്ശേരിയിൽ എത്തിച്ചു. സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ ചന്ദ്രൻ പതാക ജാഥ ഉദ്ഘാടനം ചെയ്തു.

കെ.വി.രജീഷിന്റെയും ,പി.എ ഇസ്മയിലിന്റെയും നേതൃത്വത്തിലാണ് പതാക ജാഥയായി തലശേരിയിൽ എത്തിച്ചത്. തലശേരിയിൽ മഹിളാ സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. ഉഷ പതാക ഏറ്റുവാങ്ങി. മുൻ ജില്ല സെക്രട്ടറി സി.രവീന്ദ്രൻ പതാക ഉയർത്തുന്നതോടു കൂടി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് എ.ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ. ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65420/cpi)