---
title: "ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ രാഷ്ട്രീയമുന്നേറ്റമാകും: പി വിശ്വനാഥന്‍"
english_title: "Bharat Jodo Yatra will be a political breakthrough for Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65462/bharat-jodo-yatra-will-be-a-political-breakthrough-for-congress"
published_at: "2022-08-31T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f81c557d36_WhatsApp_Image_2022-08-31_at_7.50.14_PM.jpeg"
keywords: []
---

# ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ രാഷ്ട്രീയമുന്നേറ്റമാകും: പി വിശ്വനാഥന്‍

> **Lead Summary:** കണ്ണൂര്‍: മതേതരത്വവും ജനാധിപത്യസമീപനവും ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തെ ജനങ്ങളെ ഒന്നായി നിലകൊള്ളാന്‍ ആഹ്വാനം ചെയ്യുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ രാഷ്ട്രീയമുന്നേറ്റത്തിനാകും വഴിയൊരുക്കുകയെന്ന് എഐസിസി സെക്രട്ടറി പി വിശ്വനാഥന്‍ പറഞ്ഞു. ബിജെപി ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീക്ഷണിയെ രാജ്യമെമ്പാടും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കുകയുള്ളൂ. പ്രാദേശികമായ ചെറുത്തുനില്‍പ്പുകളെ ഏകോപിപ്പിച്ച് പ്രതിപക്ഷനിരയ്ക്കു കരുത്തുറ്റ നേതൃത്വമാകാന്‍ കോണ്‍ഗ്രസിനേ സാധിക്കുകയുള്ളൂവെന്ന ഉറച്ച ബോധ്യം ഇന്ന് രാജ്യത്തെ ജനതയ്ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിന്റെ കരുത്തായിരിക്കും ഭാരത് ജോഡോ യാത്ര തെളിയിക്കുക. യാത്രയുടെ ചരിത്രവിജയത്തിനായി ഇനിയുള്ള ദിവസങ്ങള്‍ കര്‍മനിരതരാകാന്‍ അദ്ദേഹം നേതാക്കളെ ആഹ്വാനം ചെയ്തു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓര്‍ഗനൈസേഷന്‍ മീറ്റിംഗ് ഡിസിസി ഓഫീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥയുടെ സംഘടക സമിതി ഓഫീസ് ഡിസിസി ഓഫീസിൽ ഉൽഘാടനം ചെയ്തു യോഗത്തിൽ ഡിസിസി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു ജാഥ കോ ഡിനേറ്റർ സതീശൻ പാച്ചേനി, സജീവ് മാറോളി, എം.നാരായണൻ കുട്ടി, കെ.പ്രമോദ്, കെ-സി മുഹമ്മദ് ഫൈസൽ, കെ.സി വിജയൻ , മുഹമ്മദ് ബ്ലാത്തൂർ , എം.പി ഉണ്ണികൃഷ്ണൻ, രജനി രമാനന്ദ്, റീന കോയ്യോൻ, പി. മുഹമ്മദ് ഷമ്മാസ് , സന്തോഷ് കണ്ണംവള്ളി തുടങ്ങിയവർ സംസാരിച്ചു

## Article Content

കണ്ണൂര്‍: മതേതരത്വവും ജനാധിപത്യസമീപനവും ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തെ ജനങ്ങളെ ഒന്നായി നിലകൊള്ളാന്‍ ആഹ്വാനം ചെയ്യുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ രാഷ്ട്രീയമുന്നേറ്റത്തിനാകും വഴിയൊരുക്കുകയെന്ന് എഐസിസി സെക്രട്ടറി പി വിശ്വനാഥന്‍ പറഞ്ഞു. ബിജെപി ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീക്ഷണിയെ രാജ്യമെമ്പാടും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കുകയുള്ളൂ. പ്രാദേശികമായ ചെറുത്തുനില്‍പ്പുകളെ ഏകോപിപ്പിച്ച് പ്രതിപക്ഷനിരയ്ക്കു കരുത്തുറ്റ നേതൃത്വമാകാന്‍ കോണ്‍ഗ്രസിനേ സാധിക്കുകയുള്ളൂവെന്ന ഉറച്ച ബോധ്യം ഇന്ന് രാജ്യത്തെ ജനതയ്ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിന്റെ കരുത്തായിരിക്കും ഭാരത് ജോഡോ യാത്ര തെളിയിക്കുക. യാത്രയുടെ ചരിത്രവിജയത്തിനായി ഇനിയുള്ള ദിവസങ്ങള്‍ കര്‍മനിരതരാകാന്‍ അദ്ദേഹം നേതാക്കളെ ആഹ്വാനം ചെയ്തു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓര്‍ഗനൈസേഷന്‍ മീറ്റിംഗ് ഡിസിസി ഓഫീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥയുടെ സംഘടക സമിതി ഓഫീസ് ഡിസിസി ഓഫീസിൽ ഉൽഘാടനം ചെയ്തു യോഗത്തിൽ ഡിസിസി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു ജാഥ കോ ഡിനേറ്റർ സതീശൻ പാച്ചേനി, സജീവ് മാറോളി, എം.നാരായണൻ കുട്ടി, കെ.പ്രമോദ്, കെ-സി മുഹമ്മദ് ഫൈസൽ, കെ.സി വിജയൻ , മുഹമ്മദ് ബ്ലാത്തൂർ , എം.പി ഉണ്ണികൃഷ്ണൻ, രജനി രമാനന്ദ്, റീന കോയ്യോൻ, പി. മുഹമ്മദ് ഷമ്മാസ് , സന്തോഷ് കണ്ണംവള്ളി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65462/bharat-jodo-yatra-will-be-a-political-breakthrough-for-congress)