---
title: "മാനന്തവാടി നഗരവികസനത്തിന് പുതിയ ചുവടുവെപ്പുമായി നഗരസഭ.  "
english_title: "Municipal Corporation takes a new step for Mananthavadi city development."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65468/municipal-corporation-takes-a-new-step-for-mananthavadi-city-development"
published_at: "2022-08-31T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f860c78956_WhatsApp_Image_2022-08-31_at_7.30.55_PM_(1).jpeg"
keywords: []
---

# മാനന്തവാടി നഗരവികസനത്തിന് പുതിയ ചുവടുവെപ്പുമായി നഗരസഭ.  

> **Lead Summary:** മാനന്തവാടി: നഗരവികസനം മുന്നിൽ കണ്ട് പുതിയ ചുവടുവെപ്പുമായി മാനന്തവാടി നഗരസഭ. കെട്ടിട ഉടമകളുമായി നഗരസഭ അധിക്യതർ ചർച്ച നടത്തി. കെട്ടിട ഉടമകളുടെ ആശങ്കകൾ അകറ്റി കൊണ്ട് മാനന്തവാടിയുടെ വികസനത്തിന് വേണ്ടി മുനിസിപ്പാലി എടുക്കുന്ന തീരുമാനങ്ങളുമായി യോജിച്ച് പോകുവാൻ യോഗം തീരുമാനിച്ചു. നഗരത്തിലെ കാലപഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതടക്കമുള്ള നൂതന പദ്ധതികളുമായാണ് നഗരസഭ കെട്ടിട ഉടമകളുടെ യോഗം വിളിച്ച് കൂട്ടിയത്. കൂടുതൽ ചർച്ചകൾ നടത്തുന്നതിനും കെട്ടിട ഉടമകളുടെ ആശങ്കകളും പരാതികളും പരിഹരിക്കുന്നതിനുമായി യോഗങ്ങൾ വിളിച്ചു ചേർക്കാനും തീരുമാനിച്ചു. നഗരത്തിൽ കാലപഴക്കം ചെന്ന കെട്ടിടങ്ങൾ നഗര വികസനത്തിന് തടസമാകുമെന്ന കണ്ടെത്തലാണ് പുതിയ പുനരുദ്ധാരണ പദ്ധതിയുമായി നഗരസഭ മുന്നിട്ടിറങ്ങുന്നത്. വരുന്ന ദിവസങ്ങളിൽ കച്ചവടക്കാരുടെയും ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കുവാനും യോഗം തീരുമാനിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷമാരായ പി വി.എസ് മൂസ, ലേഖാ രാജീവൻ, സീമന്തിനി സുരേഷ്, കൗൺസിലർമാരായ പി.ഷംസുദ്ദീൻ, പി.വി.ജോർജ്, ഷിബു ജോർജ്, വി.ഡി. അരുൺ കുമാർ, മാർഗരറ്റ് തോമസ്, ടി.ജി.ജോൺസൻ, പി.എം.ബെന്നി, ശാരദ സജീവന്യ വിപിൻ വേണുഗോപാൽ, സിനി ബാബു, കെട്ടിട ഉടമ സംഘടനകളുടെ ഭാരവാഹികളായ ബ്രാൻ അലി നിരൺ, പി.മുകുന്ദൻ, ഫാ: റോയിസൺ, എൻ.എ.ഫൗലാദ്, എന്നിവർ സംബന്ധിച്ചു.

## Article Content

മാനന്തവാടി: നഗരവികസനം മുന്നിൽ കണ്ട് പുതിയ ചുവടുവെപ്പുമായി മാനന്തവാടി നഗരസഭ. കെട്ടിട ഉടമകളുമായി നഗരസഭ അധിക്യതർ ചർച്ച നടത്തി. കെട്ടിട ഉടമകളുടെ ആശങ്കകൾ അകറ്റി കൊണ്ട് മാനന്തവാടിയുടെ വികസനത്തിന് വേണ്ടി മുനിസിപ്പാലി എടുക്കുന്ന തീരുമാനങ്ങളുമായി യോജിച്ച് പോകുവാൻ യോഗം തീരുമാനിച്ചു. നഗരത്തിലെ കാലപഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതടക്കമുള്ള നൂതന പദ്ധതികളുമായാണ് നഗരസഭ കെട്ടിട ഉടമകളുടെ യോഗം വിളിച്ച് കൂട്ടിയത്. കൂടുതൽ ചർച്ചകൾ നടത്തുന്നതിനും കെട്ടിട ഉടമകളുടെ ആശങ്കകളും പരാതികളും പരിഹരിക്കുന്നതിനുമായി യോഗങ്ങൾ വിളിച്ചു ചേർക്കാനും തീരുമാനിച്ചു. നഗരത്തിൽ കാലപഴക്കം ചെന്ന കെട്ടിടങ്ങൾ നഗര വികസനത്തിന് തടസമാകുമെന്ന കണ്ടെത്തലാണ് പുതിയ പുനരുദ്ധാരണ പദ്ധതിയുമായി നഗരസഭ മുന്നിട്ടിറങ്ങുന്നത്. വരുന്ന ദിവസങ്ങളിൽ കച്ചവടക്കാരുടെയും ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കുവാനും യോഗം തീരുമാനിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷമാരായ പി വി.എസ് മൂസ, ലേഖാ രാജീവൻ, സീമന്തിനി സുരേഷ്, കൗൺസിലർമാരായ പി.ഷംസുദ്ദീൻ, പി.വി.ജോർജ്, ഷിബു ജോർജ്, വി.ഡി. അരുൺ കുമാർ, മാർഗരറ്റ് തോമസ്, ടി.ജി.ജോൺസൻ, പി.എം.ബെന്നി, ശാരദ സജീവന്യ വിപിൻ വേണുഗോപാൽ, സിനി ബാബു, കെട്ടിട ഉടമ സംഘടനകളുടെ ഭാരവാഹികളായ ബ്രാൻ അലി നിരൺ, പി.മുകുന്ദൻ, ഫാ: റോയിസൺ, എൻ.എ.ഫൗലാദ്, എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65468/municipal-corporation-takes-a-new-step-for-mananthavadi-city-development)