---
title: "ഇന്ന്മുതൽ റിസര്‍വേഷന്‍ ഇല്ലാത്ത സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ നല്‍കാന്‍ റെയില്‍വേ"
english_title: "Railways to offer unreserved sleeper class tickets from today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65574/railways-to-offer-unreserved-sleeper-class-tickets-from-today"
published_at: "2022-09-01T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63105491181c1_Screenshot_2022-09-01-12-12-49-40_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# ഇന്ന്മുതൽ റിസര്‍വേഷന്‍ ഇല്ലാത്ത സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ നല്‍കാന്‍ റെയില്‍വേ

> **Lead Summary:** പകല്‍ യാത്രയ്ക്ക് ഇന്ന് മുതല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ഇല്ലാത്ത സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ നല്‍കാന്‍ റെയില്‍വേ. രാത്രി ഒന്‍പതിന് അവസാനിക്കുന്ന യാത്രകള്‍ക്കാണ് ടിക്കറ്റ് നല്‍കുക. രാവിലെ ആറിനും രാത്രി ഒന്‍പതിനും ഇടയില്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് സ്ലീപ്പര്‍ ടിക്കറ്റുകള്‍ ലഭിക്കും. നേരത്തെ കോവിഡിനെ തുടര്‍ന്നാണ് പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റുകളുടെ വിതരണം നിര്‍ത്തിയത്.

## Article Content

പകല്‍ യാത്രയ്ക്ക് ഇന്ന് മുതല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ഇല്ലാത്ത സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ നല്‍കാന്‍ റെയില്‍വേ. രാത്രി ഒന്‍പതിന് അവസാനിക്കുന്ന യാത്രകള്‍ക്കാണ് ടിക്കറ്റ് നല്‍കുക. രാവിലെ ആറിനും രാത്രി ഒന്‍പതിനും ഇടയില്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് സ്ലീപ്പര്‍ ടിക്കറ്റുകള്‍ ലഭിക്കും. നേരത്തെ കോവിഡിനെ തുടര്‍ന്നാണ് പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റുകളുടെ വിതരണം നിര്‍ത്തിയത്.

മുന്‍കൂര്‍ റിസര്‍വേഷനില്ലാത്ത സ്ലീപ്പര്‍ ടിക്കറ്റുകള്‍ പുനസ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യവും ഓണക്കാലത്തെ തിരക്കും പരിഗണിച്ചാണ് റെയില്‍വേയുടെ തീരുമാനം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65574/railways-to-offer-unreserved-sleeper-class-tickets-from-today)