---
title: "ബോക്സ് ഓഫീസിനെ നിരാശപ്പെടുത്താതെ 'കോബ്ര'; വിക്രം ചിത്രം ആദ്യദിനം തമിഴ്നാട്ടില്‍ നിന്ന് നേടിയത്"
english_title: "Chiyan vikram movie cobra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65586/chiyan-vikram-movie-cobra"
published_at: "2022-09-01T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310615c26431_FB_IMG_1661874222356.jpg"
keywords: []
---

# ബോക്സ് ഓഫീസിനെ നിരാശപ്പെടുത്താതെ 'കോബ്ര'; വിക്രം ചിത്രം ആദ്യദിനം തമിഴ്നാട്ടില്‍ നിന്ന് നേടിയത്

> **Lead Summary:** കോളിവുഡ് സമീപകാലത്ത് ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു വിക്രം നായകനായ കോബ്ര. മൂന്ന് വര്‍ഷത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന വിക്രം ചിത്രം എന്നതായിരുന്നു അതിന്‍റെ പ്രധാന കാരണം. മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്. എന്നാല്‍ മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ കദരം കൊണ്ടാന്‍ ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പിന്‍റെ തെളിവായിരുന്നു റിലീസിന് മുന്‍പുള്ള അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍. തമിഴ്നാട്ടില്‍ നിന്ന് 5.3 കോടിയും (ചൊവ്വാഴ്ച വൈകിട്ട് 3 വരെയുള്ള കണക്ക്) കേരളത്തില്‍ നിന്ന് 70 ലക്ഷവുമാണ് റിലീസിന് തലേന്ന് ചിത്രം നേടിയത്. ചിത്രത്തിന്‍റെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തെത്തി തുടങ്ങിയിട്ടുണ്ട്.

## Article Content

കോളിവുഡ് സമീപകാലത്ത് ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു വിക്രം നായകനായ കോബ്ര. മൂന്ന് വര്‍ഷത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന വിക്രം ചിത്രം എന്നതായിരുന്നു അതിന്‍റെ പ്രധാന കാരണം. മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്. എന്നാല്‍ മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ കദരം കൊണ്ടാന്‍ ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പിന്‍റെ തെളിവായിരുന്നു റിലീസിന് മുന്‍പുള്ള അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍. തമിഴ്നാട്ടില്‍ നിന്ന് 5.3 കോടിയും (ചൊവ്വാഴ്ച വൈകിട്ട് 3 വരെയുള്ള കണക്ക്) കേരളത്തില്‍ നിന്ന് 70 ലക്ഷവുമാണ് റിലീസിന് തലേന്ന് ചിത്രം നേടിയത്. ചിത്രത്തിന്‍റെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തെത്തി തുടങ്ങിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് ചിത്രം ആദ്യദിനം നേടിയത് 1.25 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീസ്റ്റും വിക്രവും കഴിഞ്ഞാല്‍ ഈ വര്‍ഷം ഒരു തമിഴ് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഓപണിംഗ് ആണിത്. തമിഴ്നാട്ടില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം 12 കോടി നേടിയതായി ട്രാക്കര്‍മാരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്നാട്ടില്‍ ഈ വര്‍ഷത്തെ തമിഴ് റിലീസുകളിലെ ടോപ്പ് 5 ഓപണിംഗുകളിലും ചിത്രം ഇടംപിടിച്ചുവെന്ന് ടൈംസിന്‍റെ റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65586/chiyan-vikram-movie-cobra)