---
title: "അതിദരിദ്ര കുടുംബങ്ങൾക്കായുള്ള മൈക്രോപ്ലാൻ തയ്യാറാക്കൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു"
english_title: "Microplan preparation training class organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65598/microplan-preparation-training-class-organized"
published_at: "2022-09-01T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63106abac15e2_Picsart_22-09-01_13-47-00-027.jpg"
keywords: []
---

# അതിദരിദ്ര കുടുംബങ്ങൾക്കായുള്ള മൈക്രോപ്ലാൻ തയ്യാറാക്കൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** പയ്യന്നൂർ: നഗരസഭ അതിദരിദ്ര കുടുംബങ്ങൾക്കായുള്ള മൈക്രോപ്ലാൻ തയ്യാറാക്കൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.നഗരസഭ ഹാളിൽ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷന്മരായ വി.വി. സജിത നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, പി.വി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കേരള സർക്കാരിന്റെ ജനകീയ പദ്ധതിയായ കേരളത്തിലെ അതിദാരിദ്ര്യരെ കണ്ടെത്തി അവർക്കാവശ്യമായ പദ്ധതി രൂപീകരിക്കാനുള്ള അഭിമാന പദ്ധതിയുടെ പ്രക്രിയ പൂർത്തീകരണത്തിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്.

## Article Content

പയ്യന്നൂർ: നഗരസഭ അതിദരിദ്ര കുടുംബങ്ങൾക്കായുള്ള മൈക്രോപ്ലാൻ തയ്യാറാക്കൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.നഗരസഭ ഹാളിൽ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷന്മരായ വി.വി. സജിത നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, പി.വി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കേരള സർക്കാരിന്റെ ജനകീയ പദ്ധതിയായ കേരളത്തിലെ അതിദാരിദ്ര്യരെ കണ്ടെത്തി അവർക്കാവശ്യമായ പദ്ധതി രൂപീകരിക്കാനുള്ള അഭിമാന പദ്ധതിയുടെ പ്രക്രിയ പൂർത്തീകരണത്തിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്.

ഇന്നും നാളെയുമായി നടക്കുന്ന ക്ലാസിൽ ജനപ്രതിനിധികളും എന്യൂമറേറ്റർമാരുമാണ് പങ്കെടുക്കുന്നത്. ഡോ: രവിരാമന്തളി, കെ.വി. അജയകുമാർ വി.പി.സുകുമാരൻ , ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സുരേഷ് എന്നിവർ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65598/microplan-preparation-training-class-organized)