---
title: "ജില്ലയിലെ 107 പട്ടികവർഗ കോളനിയിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നു "
english_title: "107 scheduled colonies acess Internet "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6560/107-scheduled-colonies-acess-internet"
published_at: "2021-10-22T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617267bf01b85_Screenshot_2021-10-22-12-54-03-75.jpg"
keywords: []
---

# ജില്ലയിലെ 107 പട്ടികവർഗ കോളനിയിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നു 

> **Lead Summary:** കണ്ണൂർ: ജില്ലയിലെ 107 പട്ടികവർഗ കോളനിയിൽ നെറ്റ്‌വർക്ക് സൗകര്യം ലഭ്യമാക്കുന്നു. ഓൺലൈൻ പഠനം തടസ്സപ്പെട്ട മലയോര മേഖലയിലുള്ള പട്ടികവർഗ കോളനിയിലെ വിദ്യാർത്ഥികൾക്കാണ് ജില്ല പഞ്ചായത്ത് മുൻകൈയെടുത്ത് ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നത് .

## Article Content

കണ്ണൂർ: ജില്ലയിലെ 107 പട്ടികവർഗ കോളനിയിൽ നെറ്റ്‌വർക്ക് സൗകര്യം ലഭ്യമാക്കുന്നു. ഓൺലൈൻ പഠനം തടസ്സപ്പെട്ട മലയോര മേഖലയിലുള്ള പട്ടികവർഗ കോളനിയിലെ വിദ്യാർത്ഥികൾക്കാണ് ജില്ല പഞ്ചായത്ത് മുൻകൈയെടുത്ത് ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നത് .

'കേരള വിഷൻ' മുഖേന ഒരുവർഷത്തെ സൗജന്യ വൈഫൈയാണ് നൽകുക. 30 ലക്ഷം  രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. നവംബർ 15നകം പദ്ധതി പൂർത്തീകരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6560/107-scheduled-colonies-acess-internet)