---
title: "ജീവിതാഭിലാഷം പൂർത്തിയാക്കാൻ അയാൾ യൂനിഫോമിട്ടിറങ്ങി; അവസാനം യഥാർഥ പൊലീസ് പൊക്കി അകത്തുമിട്ടു"
english_title: "He went into uniform to fulfill his life's ambition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65615/he-went-into-uniform-to-fulfill-his-lifes-ambition"
published_at: "2022-09-01T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63107d3fe143d_IMG-20220901-WA0103.jpg"
keywords: []
---

# ജീവിതാഭിലാഷം പൂർത്തിയാക്കാൻ അയാൾ യൂനിഫോമിട്ടിറങ്ങി; അവസാനം യഥാർഥ പൊലീസ് പൊക്കി അകത്തുമിട്ടു

> **Lead Summary:** പയ്യന്നൂർ: പൊലീസ് ഇൻസ്പെക്ടറായി ആൾമാറാട്ടം നടത്തിയ കേസിൽ യുവാവ് പിടിയിൽ. പരിയാരം മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടറായി വാഹന പരിശോധക്കിറങ്ങിയ കടന്നപ്പള്ളി ചന്തപ്പുരയിലെ കെ.ജഗദീഷിനെയാണ് പരിയാരം പൊലീസ് ചൊവ്വാഴ്ച്ച രാത്രി പിടികൂടിയത്. പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയ പ്രതിയെ കോടതി ജാമ്യത്തിൽ വിട്ടു.

## Article Content

പയ്യന്നൂർ: പൊലീസ് ഇൻസ്പെക്ടറായി ആൾമാറാട്ടം നടത്തിയ കേസിൽ യുവാവ് പിടിയിൽ. പരിയാരം മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടറായി വാഹന പരിശോധക്കിറങ്ങിയ കടന്നപ്പള്ളി ചന്തപ്പുരയിലെ കെ.ജഗദീഷിനെയാണ് പരിയാരം പൊലീസ് ചൊവ്വാഴ്ച്ച രാത്രി പിടികൂടിയത്. പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയ പ്രതിയെ കോടതി ജാമ്യത്തിൽ വിട്ടു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പഠിക്കുന്നകാലത്ത് ജഗദീഷിന്റെ സ്വപ്നമായിരുന്നു പൊലീസ് അല്ലെങ്കിൽ പട്ടാള ഓഫിസറാവുക എന്നത്. എന്നാൽ, വിധി മറ്റൊന്നായിരുന്നു. സേനാമോഹം പൊലിഞ്ഞതോടെ ഏറെക്കാലം പ്രവാസജീവിതം നയിച്ച് നാട്ടിലെത്തിയ ജഗദീഷ് പയ്യന്നൂരിലെ മോട്ടോർ ഡ്രൈവിങ് സ്കൂളിൽ ഇൻസ്ട്രക്ടറായി ജോലിക്ക് കയറി. പ്രവാസ ജീവിതകാലത്ത് ടിക് ടോക്കിൽ സജീവമായിരുന്ന ജഗദീഷിനോട് സുഹൃത്തുക്കൾ പൊലീസ് ലുക്ക് ഉണ്ടെന്ന് പറഞ്ഞതോടെയാണ് പഴയ പോലീസ് മോഹം പുറത്തുവന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65615/he-went-into-uniform-to-fulfill-his-lifes-ambition)