---
title: "വിവാദമായ സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി"
english_title: "The Legislature has passed the amendment bill"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65647/the-legislature-has-passed-the-amendment-bill"
published_at: "2022-09-01T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631096ca54e03_images_(2).jpeg"
keywords: []
---

# വിവാദമായ സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി

> **Lead Summary:** **തിരുവനന്തപുരം: **വിവാദമായ സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി, വ്യത്യസ്ത വാദഗതികളുമായി ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയില്‍ പോരടിച്ചു വിസി നിയമന പാനലില്‍ അഞ്ചംഗങ്ങള്‍ വരുന്നതോടെ സര്‍വകലാശാലകളിലെ ആര്‍എസ്‌എസ് ഇടപെടലുകള്‍ തടയാന്‍ കഴിയുമെന്ന് ഭരണ പക്ഷ നിരയില്‍ നിന്ന് കെടി ജലീല്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആര്‍എസ്‌എസിന്റെ കാവി വത്കരണം പോലെ തന്നെ സര്‍വകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വത്കരണവും അപകടമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.

## Article Content

**തിരുവനന്തപുരം: **വിവാദമായ സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി, വ്യത്യസ്ത വാദഗതികളുമായി ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയില്‍ പോരടിച്ചു വിസി നിയമന പാനലില്‍ അഞ്ചംഗങ്ങള്‍ വരുന്നതോടെ സര്‍വകലാശാലകളിലെ ആര്‍എസ്‌എസ് ഇടപെടലുകള്‍ തടയാന്‍ കഴിയുമെന്ന് ഭരണ പക്ഷ നിരയില്‍ നിന്ന് കെടി ജലീല്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആര്‍എസ്‌എസിന്റെ കാവി വത്കരണം പോലെ തന്നെ സര്‍വകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വത്കരണവും അപകടമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.

അധികാര പരവും അധാര്‍മികവുമാണ് സര്‍ക്കാരിന്റെ നിലപാടെന്നും സര്‍ക്കാരിന്റെ താല്‍പര്യത്തിന് വിരുദ്ധമായ നിയമങ്ങള്‍ അപ്പാടെ മാറ്റാനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സെര്‍ച്ച്‌ കമ്മിറ്റി അംഗങ്ങള്‍ സര്‍വകലാശാലയുമായി ബന്ധമുള്ളയാള്‍ പാടില്ലെന്ന് യുജിസി ചട്ടം പറയുന്നുണ്ട്. അത് കൊണ്ട് നിയമ ഭേദഗതി കോടതിയില്‍ നിലനില്‍ക്കില്ല. ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാത്തത് ,സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമിടയില്‍ ഇടനില ഉള്ളതുകൊണ്ടാണെന്നും പ്രിയാ വര്‍ഗീസിന്റെ നിയമനം ഇഷ്ടക്കാരെ നിയമിക്കുന്നതിന് തെളിവാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സെര്‍ച്ച്‌ കമ്മറ്റിയില്‍ ഉണ്ടാകില്ലെന്ന് മന്ത്രി ബിന്ദു വ്യക്തമാക്കി.ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ നിര്‍ദേശിക്കുന്നയാളെ അംഗമാക്കും.: പാവകളെ വിസി മാരാക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.ഓട്ടോണമിയെ അട്ടിമറിക്കും,അപമാനകരമാണ് ഈ നിയമ നിര്‍മാണം . ബില്‍ പാസാക്കുന്ന സമയം ബഹിഷ്ക്കരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ബില്‍ സഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോയെന്നതില്‍ ആശങ്ക തുടരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65647/the-legislature-has-passed-the-amendment-bill)