---
title: "പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി: ബിജെപി പൊതുയോഗത്തെ അഭിസംബോധന ചെയ്തു "
english_title: "Kochin"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65653/kochin"
published_at: "2022-09-01T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310998e399d1_Screenshot_20220901-170441.png"
keywords: []
---

# പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി: ബിജെപി പൊതുയോഗത്തെ അഭിസംബോധന ചെയ്തു 

> **Lead Summary:** **കൊച്ചി:** പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. നെടുമ്ബാശേരിയില്‍ വിമാനമിറങ്ങിയ മോദി, വിമാനത്താവളത്തിന് പുറത്ത് ബി.ജെ.പി ഒരുക്കിയ പൊതു യോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു.

## Article Content

**കൊച്ചി:** പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. നെടുമ്ബാശേരിയില്‍ വിമാനമിറങ്ങിയ മോദി, വിമാനത്താവളത്തിന് പുറത്ത് ബി.ജെ.പി ഒരുക്കിയ പൊതു യോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു.

കേരളം മനോഹരമായ നാടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മലയാളികള്‍ക്ക് അദ്ദേഹം ഓണാശംസയും നേര്‍ന്നു. പൊതുയോഗത്തിന് ശേഷം പ്രധാനമന്ത്രി കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ശൃംഗേരിമഠം അഡ്മിനിസ്‌ട്രേറ്റര്‍ വി.ആര്‍. ഗൗരിശങ്കര്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. ശ്രീശാരദ സന്നിധിയിലാണ് ആദ്യം ദര്‍ശനം. ശ്രീകോവിലില്‍ മംഗളാരതിയില്‍ പങ്കെടുക്കും. ശ്രീശങ്കരന്റെ അമ്മ ആര്യാംബയുടെ സമാധിയും ശ്രീശക്തി ഗണപതി സന്നിധിയും സന്ദര്‍ശിക്കും. പിന്നാലെ കൊച്ചി മെട്രോയുടെ പുതിയ പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നെടുമ്ബാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് ആറിനാണ് ചടങ്ങ് നടക്കുക. ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ കൊച്ചിയില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചയക്ക് രണ്ട് മണിമുതല്‍ എട്ട് മണിവരെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കില്ല. എംസി റോഡില്‍ അങ്കമാലി മുതല്‍ കാലടി വരെയും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65653/kochin)