---
title: "മേരി റോയി അവകാശ പോരാട്ടങ്ങളുടെ പ്രതീകം: വി ഡി സതീശൻ "
english_title: "Vd satheesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65657/vd-satheesan"
published_at: "2022-09-01T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63109d9d4d2cc_download.jpeg"
keywords: []
---

# മേരി റോയി അവകാശ പോരാട്ടങ്ങളുടെ പ്രതീകം: വി ഡി സതീശൻ 

> **Lead Summary:** **തിരുവനന്തപുരം: **വിദ്യാഭ്യാസ വിദഗ്ധയും സാമൂഹിക പ്രവര്‍ത്തകയുമായ മേരി റോയിയുടെ വേര്‍പാടില്‍ പ്രതിപക്ഷ നേതാവ് വി .ഡി.സതീശൻ അനുശോചിച്ചു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങളുടെ പ്രതീകമായിരുന്നു മേരി റോയ്.

## Article Content

**തിരുവനന്തപുരം: **വിദ്യാഭ്യാസ വിദഗ്ധയും സാമൂഹിക പ്രവര്‍ത്തകയുമായ മേരി റോയിയുടെ വേര്‍പാടില്‍ പ്രതിപക്ഷ നേതാവ് വി .ഡി.സതീശൻ അനുശോചിച്ചു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങളുടെ പ്രതീകമായിരുന്നു മേരി റോയ്.

പെണ്‍കുട്ടികള്‍ രണ്ടാം തരക്കാരാണെന്നുള്ള ചിന്ത മാറ്റാനുള്ള പോരാട്ടമാണ് മേരി റോയിയെ ശ്രദ്ധേയയാക്കിയത്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം അസാധുവാക്കി, പിതാവിന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ അവകാശം നല്‍കിയ സുപ്രീം കോടതി വിധി മേരി റോയി നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമാണ്.

പരമ്ബരാഗത വിദ്യാഭ്യാസ സമ്ബ്രദായങ്ങളെ പൊളിച്ചെഴുതി മേരി റോയി കോട്ടയത്ത് സ്ഥാപിച്ച പള്ളിക്കൂടം എന്ന സ്കൂള്‍ മാതൃകയായി നമുക്ക് മുന്നിലുണ്ട്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായും സതീശന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65657/vd-satheesan)