---
title: "വിമാനയാത്രക്കൂലി സംബന്ധിച്ച്‌ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍"
english_title: "Airfare"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65733/airfare"
published_at: "2022-09-02T05:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63114d6933bbf_Screenshot_20220902-055255.png"
keywords: []
---

# വിമാനയാത്രക്കൂലി സംബന്ധിച്ച്‌ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

> **Lead Summary:** **ന്യൂഡല്‍ഹി: **വിമാനയാത്രക്കൂലി സംബന്ധിച്ച്‌ നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര യാത്രക്കുള്ള വിമാനക്കൂലിയില്‍ ഉയര്‍ന്ന നിരക്കും കുറഞ്ഞ നിരക്കും നിശ്ചയിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.

## Article Content

**ന്യൂഡല്‍ഹി: **വിമാനയാത്രക്കൂലി സംബന്ധിച്ച്‌ നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര യാത്രക്കുള്ള വിമാനക്കൂലിയില്‍ ഉയര്‍ന്ന നിരക്കും കുറഞ്ഞ നിരക്കും നിശ്ചയിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.

2022 ആഗസ്റ്റ് 31 മുതലാണ് പുതിയ തീരുമാനം നിലവില്‍ വരിക. 27 മാസത്തിന് ശേഷമാണ് നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കുന്നത്. കേന്ദ്ര വ്യോമയാനമന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിമാന ഇന്ധനമായ എ.ടി.എഫിന്റെ പ്രതിദിന ലഭ്യതയും വിലയും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്ത്. ഭാവിയില്‍ വ്യോമയാന മേഖലയില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. കഴിഞ്ഞ ഏതാനം ആഴ്ചകളായി വിമാന ഇന്ധനത്തിന്റെ വില കുറയുകയാണ്. യുക്രെയ്ന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ വിമാന ഇന്ധനത്തിന്റെ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. മെയ് 25ന് കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണില്‍ ഇളവ് നല്‍കി ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ചപ്പോഴാണ് കുറഞ്ഞ നിരക്കും കൂടിയ നിരക്കും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചത്. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള വിമാനയാത്രക്ക് 2900 രൂപയാണ് മിനിമം നിരക്കായി നിശ്ചയിച്ചത്. 8800 രൂപയാണ് കൂടിയ നിരക്ക്.

എയര്‍ലൈനുകളുടേയും യാത്രക്കാരുടേയും താല്‍പര്യങ്ങള്‍ സംരിക്ഷിക്കുന്നതിനായാണ് ഇത്തരത്തില്‍ നിരക്കുകള്‍ നിശ്ചയിച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ നിരക്കും കൂടിയ നിരക്കും വര്‍ധിപ്പിക്കണമെന്ന് വിസ്താര സി.ഇ.ഒ വിനോദ് കണ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65733/airfare)