---
title: "ഉപകരണങ്ങൾ  എത്തിയില്ല;  ധർമടത്ത് കടലിൽ കുടുങ്ങിയ കപ്പൽ പൊളിച്ചു നീക്കാൻ  വൈകും "
english_title: "Stuked boat in sea lated to blast in dharmadam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6582/stuked-boat-in-sea-lated-to-blast-in-dharmadam"
published_at: "2021-10-22T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6172728e65754_Screenshot_20211022_134213.jpg"
keywords: []
---

# ഉപകരണങ്ങൾ  എത്തിയില്ല;  ധർമടത്ത് കടലിൽ കുടുങ്ങിയ കപ്പൽ പൊളിച്ചു നീക്കാൻ  വൈകും 

> **Lead Summary:** ധർമടം: ധർമടത്ത് കടലിൽ കുടുങ്ങിയ കപ്പൽ പൊളിച്ചുനീക്കൽ വൈകും. ഉപകരണങ്ങൾ പൂർണമായി എത്താത്തതും എത്തിയ ഉപകരണങ്ങൾ വഴിയിൽ കുടുങ്ങിയതുമാണ് പൊളിക്കുന്ന പ്രവൃത്തി വൈകുന്നത്. കടലിൽ മണൽത്തിട്ടയിൽ ഉറച്ചുനിൽക്കുന്ന കപ്പലിനെ കരയിലേക്ക് മറ്റൊരു വീഞ്ചും വലിക്കാനുള്ള കപ്പികളും ചങ്ങലകളും ഇനിയും എത്തേണ്ടതുണ്ട്.

## Article Content

ധർമടം: ധർമടത്ത് കടലിൽ കുടുങ്ങിയ കപ്പൽ പൊളിച്ചുനീക്കൽ വൈകും. ഉപകരണങ്ങൾ പൂർണമായി എത്താത്തതും എത്തിയ ഉപകരണങ്ങൾ വഴിയിൽ കുടുങ്ങിയതുമാണ് പൊളിക്കുന്ന പ്രവൃത്തി വൈകുന്നത്. കടലിൽ മണൽത്തിട്ടയിൽ ഉറച്ചുനിൽക്കുന്ന കപ്പലിനെ കരയിലേക്ക് മറ്റൊരു വീഞ്ചും വലിക്കാനുള്ള കപ്പികളും ചങ്ങലകളും ഇനിയും എത്തേണ്ടതുണ്ട്.

2019 ഓഗസ്റ്റ് എട്ടിനാണ് അഴീക്കൽ സിൽക്കിൽ പൊളിക്കാൻ കൊണ്ടുവന്ന മാലി ദ്വീപിൽനിന്നുള്ള ചരക്കുകപ്പൽ കനത്ത മഴയിൽ ബന്ധിച്ച കയറുപൊട്ടി കടലിലൂടെ ഒഴുകി ധർമടത്തെത്തിയത്.

മണൽത്തിട്ടയിൽ ഇടിച്ചുനിന്ന കപ്പൽ അഴീക്കലിലേക്ക് കൊണ്ടുപോകാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. കടലിൽ ഇത് നിർത്തുന്നതിനെച്ചൊല്ലി വിവാദങ്ങളുമുണ്ടായി. കപ്പലിൽനിന്നുള്ള രാസവസ്തുക്കൾ കടലിൽ കലരുന്നുവെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് കപ്പലിന്റെ ഭാഗങ്ങൾ പൊളിച്ചുകൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു.

നിരവധി ചർച്ചകൾക്കൊടുവിലാണ് കപ്പൽ ധർമടത്തുനിന്നുതന്നെ പൊളിച്ചുനീക്കാനുള്ള തീരുമാനമുണ്ടായത്. കളക്ടർ ഇതു സംബന്ധിച്ച ഉത്തരവുമിറക്കി. വീഞ്ചാണ് വഴിയിൽ കുടുങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6582/stuked-boat-in-sea-lated-to-blast-in-dharmadam)