---
title: "ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി 15 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു"
english_title: "15 bottles of foreign liquor seized as part of Onam special drive"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65827/15-bottles-of-foreign-liquor-seized-as-part-of-onam-special-drive"
published_at: "2022-09-02T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311ba4bb1340_Picsart_22-09-02_13-30-55-982.jpg"
keywords: []
---

# ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി 15 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു

> **Lead Summary:** കണ്ണൂർ: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കണ്ണൂർ എക്സൈസ് ഐ ബി യുടെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ എൻ വൈശാഖിൻ്റെ നിർദ്ദേശാനുസരണം പ്രിവൻ്റീവ് ഓഫിസർ പി വി ശ്രീനിവാസനും സംഘവും നടത്തിയ പരിശോധനയിൽ കുന്നരു കാരന്താട് വീട്ടുപരിസരത്ത് സൂക്ഷിച്ച് വെച്ച 15 കുപ്പി (7.5 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു.

## Article Content

കണ്ണൂർ: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കണ്ണൂർ എക്സൈസ് ഐ ബി യുടെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ എൻ വൈശാഖിൻ്റെ നിർദ്ദേശാനുസരണം പ്രിവൻ്റീവ് ഓഫിസർ പി വി ശ്രീനിവാസനും സംഘവും നടത്തിയ പരിശോധനയിൽ കുന്നരു കാരന്താട് വീട്ടുപരിസരത്ത് സൂക്ഷിച്ച് വെച്ച 15 കുപ്പി (7.5 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് രാമന്തളി കുന്നരു കാരന്താട് കണ്ണൻ മകൻ ഏലിയോട്ട് വീട്ടിൽ എ സുധാകരൻ(61) എന്നവരെ അറസ്റ്റ് ചെയ്തു. ഐ ബി പ്രിവൻ്റീവ് ഓഫിസർ വി കെ വിനോദ് , പ്രിവൻറീവ് ഓഫീസർ പി എം കെ സജിത്കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ടി വി വിജിത്ത് , കെ സന്തോഷ്,വനിതാ സിവിൽ എക്സൈസ് ഓഫിസർ എം പി അനു , ഡ്രൈവർ എം വി പ്രദീപൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65827/15-bottles-of-foreign-liquor-seized-as-part-of-onam-special-drive)