---
title: "തൊണ്ടിയിൽ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികളും അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു"
english_title: "Peravoor st josph hss"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65830/peravoor-st-josph-hss"
published_at: "2022-09-02T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311be85483d3_Picsart_22-09-02_13-57-28-097.jpg"
keywords: []
---

# തൊണ്ടിയിൽ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികളും അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു

> **Lead Summary:** **തൊണ്ടിയിൽ : **പേരാവൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ഓണം നല്ലോണം എന്ന പേരിൽ ഓണാഘോഷവും അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള ഗുരുവന്ദനവും സംഘടിപ്പിച്ചു. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

## Article Content

**തൊണ്ടിയിൽ : **പേരാവൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ഓണം നല്ലോണം എന്ന പേരിൽ ഓണാഘോഷവും അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള ഗുരുവന്ദനവും സംഘടിപ്പിച്ചു. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

പിടിഎ പ്രസിഡന്റ് സന്തോഷ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി വി തോമസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. മുൻ ഹെഡ്മാസ്റ്റർ ഓ മാത്യു, ലാലി ജോസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കലും ഓണാഘോഷ പരിപാടിയുടെ ഭാഗമായി കുട്ടികൾക്കുള്ള സമ്മാനദാനവും വേദിയിൽ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65830/peravoor-st-josph-hss)