---
title: "കുറുമാത്തൂർ ഗവ. ഐ.ടി.ഐയിൽ കാർഷിക ഉപകരണ സർവ്വീസ് സെൻ്റർ തുടങ്ങുന്നു "
english_title: "Kurumathur Govt. Agricultural Equipment Service Center starts at ITI"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65850/kurumathur-govt-agricultural-equipment-service-center-starts-at-iti"
published_at: "2022-09-02T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311d4807e4df_Picsart_22-09-02_15-23-29-865.jpg"
keywords: []
---

# കുറുമാത്തൂർ ഗവ. ഐ.ടി.ഐയിൽ കാർഷിക ഉപകരണ സർവ്വീസ് സെൻ്റർ തുടങ്ങുന്നു 

> **Lead Summary:** കുറുമാത്തൂർ: ഗവ. ഐ.ടി.ഐയിൽ കാർഷിക ഉപകരണ സർവ്വീസ് സെൻ്റർ തുടങ്ങുന്നത് വിദ്യാർഥികൾക്കും കർഷകർക്കും ഒരുപോലെ പ്രയോജനപ്പെടുമെന്ന് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഐ.എ.എസ്. പതിനൊന്നാം ബാച്ച് സർട്ടിഫിക്കേറ്റ് വിതരണവും ശാസ്ത്ര സാങ്കേതിക പ്രദർശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഐ.ടി.ഐ മേഖലയിൽ പഠനം പൂർത്തിയാക്കുന്നവർക്കെല്ലാം തൊഴിൽ ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. വിദ്യാർഥികൾക്ക് കുടുതൽ പ്രായോഗിക പരിശീലനം നൽകുന്നതിനും ഓരോ ഐ.ടി.ഐകളിലും ഓരോ പ്രൊഡക്ഷൻ സെൻ്ററുകൾ തുടങ്ങുന്നതിനുമുള്ള സർക്കാർ നിർദ്ദേശം വകുപ്പ് നടപ്പിലാക്കി വരികയാണ്.

## Article Content

കുറുമാത്തൂർ: ഗവ. ഐ.ടി.ഐയിൽ കാർഷിക ഉപകരണ സർവ്വീസ് സെൻ്റർ തുടങ്ങുന്നത് വിദ്യാർഥികൾക്കും കർഷകർക്കും ഒരുപോലെ പ്രയോജനപ്പെടുമെന്ന് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഐ.എ.എസ്. പതിനൊന്നാം ബാച്ച് സർട്ടിഫിക്കേറ്റ് വിതരണവും ശാസ്ത്ര സാങ്കേതിക പ്രദർശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഐ.ടി.ഐ മേഖലയിൽ പഠനം പൂർത്തിയാക്കുന്നവർക്കെല്ലാം തൊഴിൽ ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. വിദ്യാർഥികൾക്ക് കുടുതൽ പ്രായോഗിക പരിശീലനം നൽകുന്നതിനും ഓരോ ഐ.ടി.ഐകളിലും ഓരോ പ്രൊഡക്ഷൻ സെൻ്ററുകൾ തുടങ്ങുന്നതിനുമുള്ള സർക്കാർ നിർദ്ദേശം വകുപ്പ് നടപ്പിലാക്കി വരികയാണ്.

കുറുമാത്തൂർ ഗവ. ഐ.ടി.ഐയിൽ കാർഷിക ഉപകരണ സർവ്വീസ് സെൻ്റർ തുടങ്ങുന്നത് വിദ്യാർഥികൾക്കും കർഷകർക്കും ഒരുപോലെ പ്രയോജനപ്പെടും. ഈ രംഗത്തെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താൻ കുറുമാത്തൂർ ഗവ. ഐ.ടി.ഐക്ക് സാധിക്കണമെന്നും കളക്ടർ എസ്. ചന്ദ്രശേഖരൻ പറഞ്ഞു. പതിനൊന്നാം ബാച്ച് വിദ്യാർഥികൾക്കുള്ള ' സർട്ടിഫിക്കേറ്റ് വിതരണം കളക്ടർ നിർവ്വഹിച്ചു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി.എം സീന അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർഥി സംഗമം പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജീവൻ പാച്ചേനി നിർവ്വഹിച്ചു. പി.കെ പ്രേമലത, സുധീർ നാരായണൻ , പി പി സജീവൻ ,പി പി പവനൻ ടി. മനോജ് കുമാർ, കെ.കെ ഗോപി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65850/kurumathur-govt-agricultural-equipment-service-center-starts-at-iti)