---
title: "കേരള മാപ്പിള കലാശാല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു "
english_title: "Kerala Mappila Kalashala awards announced"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65856/kerala-mappila-kalashala-awards-announced"
published_at: "2022-09-02T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311db5b5f2da_PicsArt_09-02-03.59.44.jpg"
keywords: []
---

# കേരള മാപ്പിള കലാശാല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു 

> **Lead Summary:**  കേരള മാപ്പിള കലാശാല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇശൽ ഗന്ധർവ്വൻ പീർ മുഹമ്മദിൻ്റെ പേരിലുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സമഗ്ര സംഭാവനകൾക്കുള്ള പുരസ്കാരത്തിന് ഗായികയും കാഥിക യു മാ യ റംലാബീഗത്തെ തിരഞ്ഞെടുത്തു. വിവിധ കാറ്റഗറിയിൽ ഗായകൻ എം.എ.ഗഫൂർ, ഗായിക സിബല, ഗാനരചന ബാപ്പുവാവാട്, ഗവേഷണം ഫൈസൽ എളേറ്റിൽ, സംഗീത സംവിധാനം ഇക്ബാൽ കണ്ണൂർ, ഗ്രന്ഥരചന ബഷീർ തിക്കൊടി, സ്പെഷ്യൽ ജൂറി അവാർഡ് ജ്യോതി വെള്ളല്ലൂർ എന്നിവരും നേടി.

## Article Content

 കേരള മാപ്പിള കലാശാല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇശൽ ഗന്ധർവ്വൻ പീർ മുഹമ്മദിൻ്റെ പേരിലുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സമഗ്ര സംഭാവനകൾക്കുള്ള പുരസ്കാരത്തിന് ഗായികയും കാഥിക യു മാ യ റംലാബീഗത്തെ തിരഞ്ഞെടുത്തു. വിവിധ കാറ്റഗറിയിൽ ഗായകൻ എം.എ.ഗഫൂർ, ഗായിക സിബല, ഗാനരചന ബാപ്പുവാവാട്, ഗവേഷണം ഫൈസൽ എളേറ്റിൽ, സംഗീത സംവിധാനം ഇക്ബാൽ കണ്ണൂർ, ഗ്രന്ഥരചന ബഷീർ തിക്കൊടി, സ്പെഷ്യൽ ജൂറി അവാർഡ് ജ്യോതി വെള്ളല്ലൂർ എന്നിവരും നേടി.

ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം - ഗായകൻ കണ്ണൂർ ഷാഫി, ഗായിക ബൽക്കീസ്, ഗാനരചന കനേഷ് പുനൂർ, സംഗീതം കണ്ണൂർ നൗഷാദ്, ഓർക്കസ്ട്ര -എം.ഹരിദാസ്, നിരൂപണം ഇബ്രാഹിം ബേവിഞ്ച, സോഷ്യൽ യൂത്ത് സ്റ്റാർ പുരസ്കാരം കണ്ണൂർ മമ്മാലി, സഹജ എന്നിവരും അർഹരായി. പതിനായിരം രൂപയും മെമോന്റോയും അടങ്ങുന്ന പുരസ്കാരം നവം.20ന് കണ്ണൂർ സിറ്റിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.വാർത്താ സമ്മേളനത്തിൽ അഹമ്മദ് പി സിറാജ്, കെ.പി.കെ. വെങ്ങര, നിസാം പീർ മുഹമ്മദ്, എം.സി.അബ്ദുൾ ഖല്ലാക്ക് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65856/kerala-mappila-kalashala-awards-announced)