---
title: "കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓണാഘോഷവും ഓഫീസ് ഉദ്ഘാടനവും ഞായറാഴ്ച"
english_title: "Kotiyur Traders and Industrialists Coordinating Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65862/kotiyur-traders-and-industrialists-coordinating-committee"
published_at: "2022-09-02T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311e3a2524c4_Picsart_22-09-02_16-29-32-092.jpg"
keywords: []
---

# കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓണാഘോഷവും ഓഫീസ് ഉദ്ഘാടനവും ഞായറാഴ്ച

> **Lead Summary:** കൊട്ടിയൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ(യു.എം.സി.) ഘടകമായ കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓണാഘോഷവും പൊതുയോഗവും ഓഫീസ് ഉദ്ഘാടനവും ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും ഞായറാഴ്ച നടക്കും.

## Article Content

കൊട്ടിയൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ(യു.എം.സി.) ഘടകമായ കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓണാഘോഷവും പൊതുയോഗവും ഓഫീസ് ഉദ്ഘാടനവും ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും ഞായറാഴ്ച നടക്കും.

രാവിലെ 10-ന് നീണ്ടുനോക്കി സൗപർണിക ഓഡിറ്റോറിയത്തിൽ യു.എം.സി. സംസ്ഥാന പ്രസിഡൻ്റ് ജോബി വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്യും. യു.എം.സി. പ്രസിഡൻ്റ് ഷാജി തോമസ് അധ്യക്ഷത വഹിക്കും. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം മുഖ്യാതിഥിയാവും. യു.എം.സി. സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച് ആലിക്കുട്ടിഹാജി മുഖ്യപ്രഭാഷണം നടത്തും. 40 വർഷത്തിലധികമായി വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കും.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുംമെന്നും ഭാരവാഹികൾ പറഞ്ഞു. കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ഷാജി തോമസ്, ജനറൽ സെക്രട്ടറി രാജേഷ് മാളിയേക്കൽ, സെക്രട്ടറി പി.എം.ആൻ്റണി, വൈസ് പ്രസിഡൻ്റുമാരായ എം.എം.സണ്ണി, സന്തോഷ് കുമാർ വെളിയത്ത്‌ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65862/kotiyur-traders-and-industrialists-coordinating-committee)