---
title: "ആറളം ഗവ.ഹൈസ്കൂളിൽ വാഹന ക്വട്ടേഷനുമായി ബന്ധപ്പെട്ട് ഓട്ടോ തൊഴിലാളികളുടെ ആരോപണം തെറ്റാണെന്ന വാദവുമായി സ്കൂൾ അധികൃതർ രംഗത്ത്"
english_title: "Aralam Gov Hs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65865/aralam-gov-hs"
published_at: "2022-09-02T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311e59d947b5_Picsart_22-09-02_16-41-21-863.jpg"
keywords: []
---

# ആറളം ഗവ.ഹൈസ്കൂളിൽ വാഹന ക്വട്ടേഷനുമായി ബന്ധപ്പെട്ട് ഓട്ടോ തൊഴിലാളികളുടെ ആരോപണം തെറ്റാണെന്ന വാദവുമായി സ്കൂൾ അധികൃതർ രംഗത്ത്

> **Lead Summary:** **ആറളം: **ആറളം ഗവ.ഹൈസ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന ക്വട്ടേഷനുമായി ബന്ധപ്പെട്ട് ഐറിസ് ഓട്ടോ തൊഴിലാളികളുടെ ആരോപണം തെറ്റാണെന്ന വാദവുമായി സ്കൂൾ അധികൃതർ രംഗത്ത്. വ്യാഴാഴ്ച നടന്നത് മൂന്നാമത്തെ കൊട്ടേഷൻ ആണെന്നും ആദ്യത്തെ കൊട്ടേഷനിൽ ഗോത്ര സാരഥി പദ്ധതിയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാവുകയും അത് തിരുത്തി രണ്ടാമത് കൊട്ടേഷൻ വയ്ക്കുകയും ചെയ്തു. ആദ്യ കൊട്ടേഷനിൽ നിരക്ക് കൂടുതലാണ് അഭിപ്രായം വന്നപ്പോൾ അതും പരിഗണിച്ചായിരുന്നു രണ്ടാമത്തെ കൊട്ടേഷനിൽ പരമാവധി നിരക്ക് തീരുമാനിച്ചത്. 

## Article Content

**ആറളം: **ആറളം ഗവ.ഹൈസ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന ക്വട്ടേഷനുമായി ബന്ധപ്പെട്ട് ഐറിസ് ഓട്ടോ തൊഴിലാളികളുടെ ആരോപണം തെറ്റാണെന്ന വാദവുമായി സ്കൂൾ അധികൃതർ രംഗത്ത്. വ്യാഴാഴ്ച നടന്നത് മൂന്നാമത്തെ കൊട്ടേഷൻ ആണെന്നും ആദ്യത്തെ കൊട്ടേഷനിൽ ഗോത്ര സാരഥി പദ്ധതിയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാവുകയും അത് തിരുത്തി രണ്ടാമത് കൊട്ടേഷൻ വയ്ക്കുകയും ചെയ്തു. ആദ്യ കൊട്ടേഷനിൽ നിരക്ക് കൂടുതലാണ് അഭിപ്രായം വന്നപ്പോൾ അതും പരിഗണിച്ചായിരുന്നു രണ്ടാമത്തെ കൊട്ടേഷനിൽ പരമാവധി നിരക്ക് തീരുമാനിച്ചത്. 

പരമാവധി നിരക്കിൽ നിന്ന് കുറെ വാഹനങ്ങൾ പിന്മാറി. 27 റൂട്ടുകളിലേക്കാണ് വാഹനങ്ങൾക്ക് ഇത്തരത്തിൽ സർവ്വീസുകൾ അനുവദിച്ചിട്ടുള്ളത്. ഇതിൽ ഓരോ റൂട്ടിലേക്കും ഇനം തിരിച്ചാണ് വാഹനങ്ങൾക്ക് കൊട്ടേഷൻ നൽകാൻ അനുമതിയുള്ളത്.

4 ഐറിസ് ഓട്ടോകൾക്ക് ക്വട്ടേഷന് അനുമതി നൽകിയിട്ടുണ്ട്. കൂടുതൽ ട്രിപ്പുകൾ വേണമെന്നാണ് ഇപ്പോൾ അവർ ആവശ്യപ്പെടുന്നത്. സ്കൂളിലെ കമ്മിറ്റിയിൽ ആലോചിച്ച് തീരുമാനിച്ചാണ് കൊട്ടേഷൻ അടക്കമുള്ള കാര്യങ്ങൾക്ക് അന്തിമ തീരുമാനം എടുക്കുന്നതെന്നും ഹെഡ്മാസ്റ്റർ തിലകൻ പറഞ്ഞു. ജീറ്റോ വാഹനത്തെ പരിഗണിച്ചില്ല എന്ന വാദം തീർത്തും തെറ്റാണെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65865/aralam-gov-hs)