---
title: "ഏറ്റവും വലിയ കഥകളി രൂപം വരച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിക്കാൻ ഒരുങ്ങി ശിവപ്രിയ"
english_title: "In the Limca Book of Records by drawing the largest Kathakali form"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65868/in-the-limca-book-of-records-by-drawing-the-largest-kathakali-form"
published_at: "2022-09-02T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311e746b5bd8_IMG-20220902-WA0106.jpg"
keywords: []
---

# ഏറ്റവും വലിയ കഥകളി രൂപം വരച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിക്കാൻ ഒരുങ്ങി ശിവപ്രിയ

> **Lead Summary:** ക്യാൻവാസിൽ ഏറ്റവും വലിയ കഥകളി രൂപം വരച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിക്കാൻ ഒരുങ്ങുകയാണ് മാനന്തേരി ഐശ്വര്യ ഹൗസിൽ ശിവപ്രിയ. നാല് മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും ആണ് ശിവപ്രിയ കഥകളി രൂപം വരച്ചിരിക്കുന്നത് നിലവിൽ 2.45 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള കഥകളി ചിത്രമാണ് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഉള്ളത്. ഇത് ഭേദിക്കുകയായിരുന്നു ശിവ പ്രിയയുടെ ലക്ഷ്യം. കുഞ്ഞു നാൾ മുതൽ ചിത്ര രചനയിൽ കഴിവ് തെളിയിച്ച ശിവപ്രിയ തന്റെ ലക്ഷ്യം പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണിന്ന്.

## Article Content

ക്യാൻവാസിൽ ഏറ്റവും വലിയ കഥകളി രൂപം വരച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിക്കാൻ ഒരുങ്ങുകയാണ് മാനന്തേരി ഐശ്വര്യ ഹൗസിൽ ശിവപ്രിയ. നാല് മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും ആണ് ശിവപ്രിയ കഥകളി രൂപം വരച്ചിരിക്കുന്നത് നിലവിൽ 2.45 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള കഥകളി ചിത്രമാണ് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഉള്ളത്. ഇത് ഭേദിക്കുകയായിരുന്നു ശിവ പ്രിയയുടെ ലക്ഷ്യം. കുഞ്ഞു നാൾ മുതൽ ചിത്ര രചനയിൽ കഴിവ് തെളിയിച്ച ശിവപ്രിയ തന്റെ ലക്ഷ്യം പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണിന്ന്.

കഥകളിയിലെ പച്ച രൂപം 11 മണിക്കൂർ നീണ്ട തുടർച്ചയായ പ്രയത്നത്തിനൊടുവിലാണ് ശിവപ്രിയ വരച്ച് പൂർത്തീകരിച്ചത്. അക്രിലിക് കളർ ആണ് ഇതിനായി ഉപയോഗിച്ചത്. വീട്ടുകാരുടെ സപ്പോർട്ട് ഒന്നുകൊണ്ടുമാത്രമാണ് തനിക്ക് ചിത്രം പൂർത്തീകരിക്കാൻ കഴിഞ്ഞത് എന്ന് ശിവപ്രിയ പറഞ്ഞു. ഏഴു മാസം പ്രായമുള്ള കുഞ്ഞിൻ്റെ അമ്മ കൂടിയാണ് ശിവപ്രിയ. സുബിൻ രാജ് ആണ് ഭർത്താവ്. ഇത് വരെ വരച്ച ചിത്രങ്ങൾ കോർത്തിണക്കി ചിത്രപ്രദർശനം നടത്താനുള്ള ആഗ്രഹമുണ്ടെന്നും ശിവപ്രിയ മനസ് തുറക്കുന്നു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65868/in-the-limca-book-of-records-by-drawing-the-largest-kathakali-form)